| Friday, 31st July 2020, 3:08 pm

'മന്ത്രി സി രവീന്ദ്രനാഥ് ആര്‍.എസ്.എസ് ആയിരുന്നുവെന്നത് അറിയില്ലേ?'; കോടിയേരി ബാലകൃഷ്‌നോട് അനില്‍ അക്കര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍.എസ്.എസിന്റെ ഹൃദയതുടിപ്പാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ അനില്‍ അക്കര എം.എല്‍.എ.
പട്ടാമ്പി കോളേജില്‍ എസ്.എഫ്.ഐ നേതാവ് സെയ്താലി കുത്തേറ്റ് മരിച്ച കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന
താങ്കളും ചേര്‍ന്നല്ലേ കുന്നംകുളത്ത് നിന്ന് എം.എല്‍.എയാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

അനില്‍ അക്കരയുടെ പ്രതികരണം

സത്യത്തില്‍ കോടിയേരി
താങ്കള്‍ക്ക് രമേശ് ചെന്നിത്തലയോട് കുശുമ്പാണോ?
താങ്കളുടെ കുടുംബവും
രമേശ് ചെന്നിത്തലയുടെ
കുടുംബവും ഒരുതാരതമ്യ
പഠനം നടത്തിയാല്‍ അതെളുപ്പത്തില്‍ ആര്‍ക്കും
മനസ്സിലാകും.
താങ്കളുടെ പാര്‍ട്ടിയുടെ പൂര്‍വ്വകാല സമ്പര്‍ക്കവും ആര്‍.എസ്.എസ് ബന്ധവുംമൊക്കെ നിരവധി തവണ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്.
താങ്കള്‍ എസ്.എഫ്.ഐയുടെ
സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴല്ലേ
പട്ടാമ്പി കോളേജില്‍ എസ്.എഫ്.ഐ നേതാവ് സൈതാലി
കുത്തേറ്റ് മരിക്കുന്നത്.
ആക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന
ആര്‍.എസ്.എസു കാരനെ താങ്കളും ചേര്‍ന്നല്ലേ കുന്നംകുളത്ത് നിന്ന് എം.എല്‍.എയാക്കിയത്?
ഇപ്പോള്‍ പിണറായി
മന്ത്രിസഭയിലുള്ള
രവീന്ദ്രന്‍ മാഷ് ആര്‍.എസ്.എസ് ആയിരുന്നതും
തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍
എസ്.എഫ്.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്കെതിരെ
ആര്‍.എസ്.എസ് പറഞ്ഞത്തിന്റെ അടിസ്ഥാനത്തില്‍ നോമിനേഷന്‍ കൊടുത്തതും താങ്കള്‍ക്കും അറിയാവുന്നതല്ലേ?
ആവശ്യത്തിലേറെ
ആര്‍.എസ്.എസുകാര്‍ പാര്‍ട്ടിയിലും
മന്ത്രിസഭയിലുമുള്ളപ്പോഴാണ്
ഒരു ഉളുപ്പുമില്ലാതെ
ഈ പുണ്യദിനത്തില്‍
താങ്കളുടെ ഒരു വൃത്തികെട്ട
ഏര്‍പ്പാര്‍ട്.
നാണമില്ലേ താങ്കള്‍ക്ക്.
മലത്തേക്കാള്‍
വൃത്തികെട്ട നാറ്റം ആവശ്യത്തിലേറെ കുടുംബത്തുള്ളപ്പോഴാണ്
ഇയാള്‍ നാട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
അല്ല ഒരു സംശയം
ഇത്തവണത്തെ അഷ്ടമിരോഹിണിയുടെ ഘോഷയാത്രയില്‍
പേരക്കുട്ടികള്‍ പങ്കെടുക്കുന്നത് കാണാന്‍ താങ്കള്‍ കണ്ണൂരാണോ അതോ
ബീഹാറിലാണോ?

കോണ്‍ഗ്രസിനുള്ളിലെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് കോടിയേരി പറഞ്ഞു. ആര്‍.എസ്.എസിനേക്കാള്‍ നന്നായി അവരുടെ കുപ്പായം അണിയുന്നയാളാണ് ചെന്നിത്തലയെന്നും ആര്‍.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണെന്നും കോടിയേരി ചെന്നിത്തലയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more