തിരുവനന്തപുരം: താന്‍ വളര്‍ന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയാണെന്ന അനില്‍ അക്കര എം.എല്‍.എയുടെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവനക്ക് പിന്നാലെ മന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ.
താന്‍ പറഞ്ഞത് നിഷേധിച്ചുകൊണ്ട് താങ്കള്‍ ഇറക്കിയ പത്രകുറിപ്പില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് താങ്കള്‍ സമ്മതിക്കുകയാണെന്നാണ് അനില്‍ അക്കര പറയുന്നത്.
Dont Miss ‘മോദി കുഴിച്ച കുഴിയില്‍ മോദി തന്നെ’; രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ഉപയോഗിച്ച ഹാഷ് ടാഗ് മോദിയെ തിരിഞ്ഞു കുത്തുന്നു; പപ്പുമോദി ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
“ഞാന്‍ പറഞ്ഞത് രവീന്ദ്രന്‍മാഷ് എ.ബി.വി.പി യുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നാണ്. താങ്കള്‍ അത് നിഷേധിക്കുന്നില്ല.
ഞാന്‍ പറഞ്ഞത് താങ്കള്‍ കുട്ടിക്കാലത്ത് ചെരനെല്ലോര്‍ ആര്‍.എസ്. എസ് ശാഖയില്‍ പോയിരുന്നു എന്നാണ്. താങ്കള്‍ അതും നിഷേധിക്കുന്നില്ല.
പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം. അത് ഞാന്‍ സ്വാഗതം ചെയ്യുന്നു. പിന്നെ എന്താണ് യഥാര്‍ത്ഥ വസ്തുത?
പറയൂ, മാഷ് തന്നെ പറയൂ ,ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍,, നമുക്ക് നോക്കാം.
ഞാനും ആ കോളേജില്‍ പഠിച്ചതല്ലേ?- എന്നായിരുന്നു അനില്‍ അക്കരയുടെ പരാമര്‍ശം.
ജീവിതത്തില്‍ താന്‍ ഒരിക്കലും എ.ബി.വി.പിയുമായി ബന്ധമുണ്ടാക്കിയിട്ടില്ലെന്നും തന്നെക്കുറിച്ചുള്ള ആരോപണം വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നും സി. രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു.
അനില്‍ അക്കര എം.എല്‍.എ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന് മറുപടിയായി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും പത്രക്കുറിപ്പില്‍പറഞ്ഞിരുന്നു.
സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. കുട്ടിക്കാലത്ത് ആര്‍.എസ്.എസ് ശാഖയില്‍ അംഗമായിരുന്നുന്നു രവീന്ദ്രനാഥ് എന്നും, ഇ.എം.എസ് പഠിച്ച തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ രവീന്ദ്രനാഥ് എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു.
രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ വകുപ്പ് സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തിലെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു അനില്‍ അക്കരയുടെ വിമര്‍ശനം.