അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ നിരവധിയാളുകള്‍ അഭിനയിച്ചിരുന്നു.
എന്നാല്‍ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. കിങ്ങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ അനിയത്തിയായി എത്തിയത് നടി അനിഘ സുരേന്ദ്രനാണ്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് അനിഘ. തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു നടി.
‘കിങ്ങ് ഓഫ് കൊത്ത ഒരു വലിയ സിനിമയാണ്. പക്ഷെ എനിക്ക് ആറ് ദിവസങ്ങള്‍ മാത്രമായിരുന്നു ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. കാരണം എന്റെ ക്യാരക്ടര്‍ അത്ര മാത്രമേ ഡിമാന്‍ഡ് ചെയ്യുന്നുണ്ടായിരുന്നുള്ളു. അഭിലാഷ് സാര്‍ വിളിച്ചിട്ട് ഇങ്ങനെ ചെറിയൊരു റോള്‍ ഉണ്ടെന്ന് പറഞ്ഞു. ചെറിയ കഥാപാത്രമാണെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നു.
മാത്രമല്ല എനിക്ക് ഡി.ക്യുവിനൊപ്പം ഒരു തവണ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയാണ്. അതും അദ്ദേഹത്തിന്റെ അനിയത്തി ആയിട്ട്. അതുകൊണ്ട് തന്നെ ആ സിനിമയിലേത് വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി തോന്നി. അതുകൊണ്ടാണ് ആ സിനിമ ചെയ്തത്.
പിന്നെ സിനിമയുടെ റെസ്‌പോണ്‍സ് നോക്കിയിട്ട് കാര്യമില്ല. കുറേയാളുകള്‍ എന്റെ അടുത്ത് വന്ന് ആ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. എന്നെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ടായിരുന്നു എന്നാണ് അവര് പറഞ്ഞത്. അതൊക്കെ നോര്‍മലായി നടക്കുന്നതാണ്. മിക്‌സ്ഡ് റെസ്‌പോണ്‍സ് വരുന്നത് വളരെ കോമണായ കാര്യമാണ്,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.
Content Highlight: Anikha Surendran Talks About Dulquer Salmaan And King Of Kotha