മലയാള സിനിമയിലൂടെ ബാലതാരമായി കരിയര്‍ തുടങ്ങി ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ സുരേന്ദ്രന്‍. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു അനിഘയുടെ ആദ്യ ചിത്രം.
തനിക്ക് ദുല്‍ഖര്‍ സല്‍മാനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സ്‌റ്റൈലിങ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും പറയുകയാണ് അനിഘ സുരേന്ദ്രന്‍. മുമ്പ് കുറുപ്പ് സിനിമയുടെ പ്രൊമോഷന് വന്നപ്പോഴുള്ള ദുല്‍ഖറിന്റെ ലുക്കിനെ കുറിച്ചും നടി പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനിഘ.
‘എനിക്ക് ദുല്‍ഖര്‍ സല്‍മാനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സ്‌റ്റൈലിങ് എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മുമ്പ് കുറുപ്പ് സിനിമയുടെ പ്രൊമോഷന് വന്നപ്പോഴുള്ള ദുല്‍ഖറിന്റെ ലുക്ക് അടിപൊളിയായിരുന്നു.
അന്ന് സദസിലുണ്ടായിരുന്ന എല്ലാവരും ദുല്‍ഖല്‍ സല്‍മാന്റെ ലുക്ക് കാണാന്‍ വന്നവര്‍ മാത്രമാണ്. അക്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ലുക്ക് കണ്ട് അമ്പരന്നവരില്‍ ഞാനുമുണ്ട്,’ അനിഘ സുരേന്ദ്രന്‍ പറയുന്നു.
പ്രവീണ്‍ സത്താരു രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ദി ഗോസ്റ്റ് ആയിരുന്നു അനിഘയുടെ ആദ്യ തെലുങ്ക് ചിത്രം. ഇതില്‍ നാഗാര്‍ജുന ആയിരുന്നു നായകന്‍. ആ സിനിമക്ക് വേണ്ടി ഓണ്‍ലൈനായാണ് തെലുങ്ക് പഠിച്ചതെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. ഒപ്പം തെലുങ്ക് ചിത്രമായ ബുട്ട ബൊമ്മയെ കുറിച്ചും അനിഘ സംസാരിച്ചു.
‘ആദ്യസിനിമ നാഗാര്‍ജുന സാറിന്റേതായിരുന്നു. അതിനുവേണ്ടി ഓണ്‍ലൈനായാണ് തെലുങ്ക് പഠിച്ചത്. പിന്നെ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ചെറിയ ആക്ടിങ് വര്‍ക്ക്‌ഷോപ്പുമുണ്ടായിരുന്നു.
രണ്ടാമത്തെ തെലുങ്ക് സിനിമ കപ്പേളയുടെ റീമേക്കായിരുന്നു. അതിലെ പ്രധാന കഥാപാത്രമായിരുന്നു ഞാന്‍ ചെയ്തത്. മലയാളവും തമിഴും എടുത്തുനോക്കിയാല്‍ ഏറെ വേറിട്ട ഒന്നുതന്നെയാണ് തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രി,’ അനിഘ സുരേന്ദ്രന്‍ പറയുന്നു.
Content Highlight: Anikha Surendran Talks About Dulquer Salmaan