|

ഓരോ സിനിമയിലും അവള്‍ അഭിനയിക്കുകയല്ല, ആ കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നും: അനിഘ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനിഘ സുരേന്ദ്രന്‍. ബാലതാരമായാണ് നടി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ.

2023ല്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഓ മൈ ഡാര്‍ലിംഗ് എന്ന സിനിമയിലൂടെയാണ് അനിഘ ആദ്യമായി മലയാളത്തില്‍ നായികയായി എത്തിയത്. ഇപ്പോള്‍ നടി പാര്‍വതി തിരുവോത്തിനെ കുറിച്ച് പറയുകയാണ് അനിഘ.

പാര്‍വതിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നാണ് അനിഘ പറയുന്നത്. ഓരോ സിനിമയിലും പാര്‍വതി തിരുവോത്ത് അഭിനയിക്കുകയല്ലെന്നും മറിച്ച് ആ കഥാപാത്രമായി ജീവിക്കുകയല്ലേയെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനിഘ സുരേന്ദ്രന്‍.

‘പാര്‍വതി ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഓരോ സിനിമയിലും ചേച്ചി അഭിനയിക്കുകയല്ല, മറിച്ച് ആ കഥാപാത്രമായി ചേച്ചി ജീവിക്കുക തന്നെയല്ലേയെന്ന് എനിക്ക് തോന്നിപ്പോകാറുണ്ട്,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.

അഭിമുഖത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ചും അനിഘ സംസാരിച്ചു. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയം തനിക്ക് വളരെ ഇഷ്ടമാണെന്നും സിനിമകള്‍ കണ്ടാല്‍ കൂടെയുളള ആരെയും നോക്കാതെ ഐശ്വര്യയുടെ ആക്റ്റിങ്ങിലേക്ക് മാത്രം കണ്ണുടക്കിപ്പോകുമെന്നും അനിഘ കൂട്ടിച്ചേര്‍ത്തു.

‘ഐശ്വര്യ ചേച്ചിയുടെ ആക്ടിങ് എനിക്ക് വളരെ ഇഷ്ടമാണ്. ചേച്ചിയുടെ സിനിമകള്‍ കണ്ടാല്‍ കൂടെയുളള ആരെയും നോക്കാതെ ചേച്ചിയുടെ ആക്റ്റിങ്ങിലേക്ക് മാത്രം കണ്ണുടക്കിപ്പോകും,’ അനിഘ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlight: Anikha Surendran Talks About Aiswarya Lakshmi

Video Stories