മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് അനിഘ സുരേന്ദ്രന്‍. മലയാളത്തിലും തമിഴിലുമെല്ലാം സൂപ്പര്‍ താര ചിത്രങ്ങളില്‍ ബാലതാരമായി അനിഘ തിളങ്ങിയിരുന്നു. നിലവില്‍ തെലുങ്കിലും തമിഴിലുമടക്കം മലയാളത്തിലും നായികയായി അഭിനയിച്ചു കഴിഞ്ഞു അനിഘ.
സിനിമയുടെ തിരക്കിനിടയില്‍ തന്റെ കോളേജ് ലൈഫ് മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍. ചെന്നൈയിലെ ഒരു കോളേജില്‍ ചേര്‍ന്നിരുന്നെന്നും എന്നാല്‍ സിനിമയിലെ തിരക്ക് കാരണം പിന്നീട് അത് ഉപേക്ഷിച്ചെന്നും താരം പറഞ്ഞു.
മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായരുന്നു അനിഘയുടെ പ്രതികരണം. സിനിമയില്‍ നിന്ന് ബ്രേയ്ക്ക് എടുത്ത അടുത്ത വര്‍ഷം കേളേജില്‍ പോകണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
‘സിനിമയുടെ തിരക്കിനിടയില്‍ ഞാന്‍ മൂന്ന് ദിവസം കോളേജില്‍ പോയി. പിന്നെ സമയമില്ലാത്തതുകൊണ്ട് ഡ്രോപ്പ് ഔട്ട് ആയി തിരിച്ചുപോരേണ്ടിവന്നു. ചെന്നൈയിലെ ഒരു കോളേജായിരുന്നു അത്,’ അനിഘ പറഞ്ഞു.
പിന്നെ അവിടെ പോകാന്‍ തോന്നിയില്ലേ, എന്ന് അഭുമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന നടി രജീഷ വിജയന്റെ ചോദ്യത്തിന് സമയം കിട്ടിയതേയില്ല, എന്നാണ് അനിഘ മറുപടി പറഞ്ഞത്.
‘എന്തായാലും സിനിമയില്‍ നിന്ന് ഗ്യാപ്പെടുത്ത് പഠനത്തിനായി പോകണം. കോളേജ് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ എനിക്ക് താല്‍പര്യമുണ്ട്. അടുത്ത വര്‍ഷം പോകണം എന്നാണ് ഞാന്‍ ആലോചിക്കുന്നത്. എനിക്ക് ഒരു മാസമെങ്കിലും മര്യദക്ക് കോളേജില്‍ പോകണം എന്നുണ്ട്(ചിരിക്കുന്നു). അത് ഞാന്‍ അമ്മയോട് എപ്പോഴും പറയാറുണ്ട്. അത് മാത്രമല്ല, പഠനം പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ,’ അനിഘ പറഞ്ഞു.
അതേസമയം, അനിഘ സുരേന്ദ്രന് 27 വയസുള്ള ഒരാളായിട്ടൊക്കെ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, പഴയ തലമുറയിലെ നടിമാരൊക്കെ ചെറിയ പ്രായത്തില്‍ തന്നെ ഭാര്യയായും അമ്മയായുമൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ തലമുറയില്‍പ്പെട്ടവര്‍ക്ക് അതിന് കഴിയില്ലെന്നും അഭിമുഖത്തിലുണ്ടായ രജിഷ വിജയന്‍ മറുപടി പറഞ്ഞു.
പ്രായമില്ലെങ്കിലും പഴയ തലമുറയില്‍ പെട്ടവര്‍ക്ക് പക്വത തോന്നിക്കുമായിരുന്നു എന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും താരം പറഞ്ഞു.
Content Highlights: Anikha Surendran is says that he misses his college life amid the busy schedule of films