മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് അനിഘ സുരേന്ദ്രന്‍. മലയാളത്തിലും തമിഴിലുമെല്ലാം സൂപ്പര്‍ താര ചിത്രങ്ങളില്‍ ബാലതാരമായി അനിഘ തിളങ്ങിയിരുന്നു. നിലവില്‍ തെലുങ്കിലും തമിഴിലുമടക്കം മലയാളത്തിലും നായികയായി അഭിനയിച്ചു കഴിഞ്ഞു അനിഘ.
സിനിമയുടെ തിരക്കിനിടയില്‍ തന്റെ കോളേജ് ലൈഫ് മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍. ചെന്നൈയിലെ ഒരു കോളേജില്‍ ചേര്‍ന്നിരുന്നെന്നും എന്നാല്‍ സിനിമയിലെ തിരക്ക് കാരണം പിന്നീട് അത് ഉപേക്ഷിച്ചെന്നും താരം പറഞ്ഞു.
മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായരുന്നു അനിഘയുടെ പ്രതികരണം. സിനിമയില്‍ നിന്ന് ബ്രേയ്ക്ക് എടുത്ത അടുത്ത വര്‍ഷം കേളേജില്‍ പോകണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
‘സിനിമയുടെ തിരക്കിനിടയില്‍ ഞാന്‍ മൂന്ന് ദിവസം കോളേജില്‍ പോയി. പിന്നെ സമയമില്ലാത്തതുകൊണ്ട് ഡ്രോപ്പ് ഔട്ട് ആയി തിരിച്ചുപോരേണ്ടിവന്നു. ചെന്നൈയിലെ ഒരു കോളേജായിരുന്നു അത്,’ അനിഘ പറഞ്ഞു.
പിന്നെ അവിടെ പോകാന്‍ തോന്നിയില്ലേ, എന്ന് അഭുമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന നടി രജീഷ വിജയന്റെ ചോദ്യത്തിന് സമയം കിട്ടിയതേയില്ല, എന്നാണ് അനിഘ മറുപടി പറഞ്ഞത്.