Film News
ഒരിടത്ത് ദുല്‍ഖറിനെയാണ് ഇഷ്ടമെന്ന് പറഞ്ഞു, മറ്റൊരിടത്ത് വിജയ്‌യെ പറഞ്ഞു, ശരിക്കും ആരെയാണ് ഇഷ്ടം; അനിഖയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 20, 06:36 am
Monday, 20th February 2023, 12:06 pm

അനിഖ സുരേന്ദ്രന്‍ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ഓ മൈ ഡാര്‍ലിങ് റിലീസിനൊരുങ്ങുകയാണ്. മെല്‍വിന്‍ ജി. ബാബു നായകനാവുന്ന ചിത്രം കൗമാരപ്രണയത്തെ പറ്റിയാണ് പറയുന്നത്. സിനിമാ പ്രമോഷനോടുനുബന്ധിച്ച് അഭിമുഖങ്ങളുടെ തിരക്കിലാണ് അനിഖ. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെയാണോ വിജയ് ദേവരകൊണ്ടയെയാണോ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനിഖ.

ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനെയാണ് ഇഷ്ടമെന്ന് പറഞ്ഞു, മറ്റൊരു സ്ഥലത്ത് വിജയ് ദേവരകൊണ്ടയെയാണ് ഇഷ്ടമെന്ന് പറഞ്ഞു, ശരിക്കും ആരെയാണ് ഇഷ്ടമെന്ന് ഇപ്പോള്‍ പറയണമെന്നാണ് അവതാരകന്‍ പറഞ്ഞത്. രണ്ടും രണ്ട് ലെവലാണ്, എങ്ങനെയാണ് ചൂസ് ചെയ്യുക എന്നാണ് അനിഖ മറുപടി നല്‍കിയത്.

ഓ മൈ ഡാര്‍ലിങ്ങിലേക്ക് എത്തിയതിനെ പറ്റിയും അനിഖ സംസാരിച്ചിരുന്നു. ‘സ്‌ക്രിപ്റ്റ് സ്‌ട്രോങ് സബ്‌ജെക്ടായി തോന്നി. റൊമാന്‍സും കോമഡിയും ഉണ്ടെങ്കിലും അവസാനം ഇമോഷണല്‍ ടേണൊക്കെയായി സെക്കന്റ് ഹാഫ് സ്‌ട്രോങ്ങാണ്. ആ കഥാപാത്രവും ജിനേഷേട്ടന്‍ പറഞ്ഞ രീതിയും നല്ല രീതിയില്‍ കണ്‍വിന്‍സിങ്ങായി. ഇങ്ങനെ ഒരു കഥാപാത്രത്തിലൂടെ മലയാളത്തില്‍ നായികയായി തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരുപാട് ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ജെനി. അങ്ങനെയാണ് ഓകെ പറഞ്ഞത്,’ അനിഖ പറഞ്ഞു.

കപ്പേളയുടെ തെലുങ്ക് റീമേക്കായ ബുട്ട ബൊമ്മയിലൂടെയാണ് താരം ആദ്യമായി നായികയായത്. മലയാളം ഇന്‍ഡസ്ട്രിയും തെലുങ്കും തമ്മില്‍ വലിയ വ്യത്യാസം തോന്നിയില്ലെന്നാണ് അനിഖ പറഞ്ഞത്. തെലുങ്കിലും എല്ലാ കാര്യങ്ങളും എക്‌സ്ട്രാവേഗന്റാണ്. വളരെയധികം സമയമെടുത്ത് സിനിമ ചെയ്യുന്ന ഇന്‍ഡസ്ട്രിയാണ്. അതല്ലാതെ മലയാളവും തെലുങ്കും തമ്മില്‍ വലിയ വ്യത്യാസമില്ല. ബുട്ട ബൊമ്മ കപ്പേളയുടെ റീമേക്കായിരുന്നു. മലയാളം എസന്‍സ് അതിലുമുണ്ട്. തെലുങ്കാണെങ്കിലും കാണുമ്പോള്‍ മലയാളം സിനിമ പോലെയാണ്,’ അനിഖ കൂട്ടിച്ചേര്‍ത്തു.

ആല്‍ഫ്രഡ് ഡി. സാമുവല്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഡാര്‍ലിങ് ഫെബ്രുവരി 24നാണ് റിലീസ് ചെയ്യുന്നത്. മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Anikha is answering the question whether she likes Dulquer or Vijay Devarakonda