ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലള്ള അന്താരാഷ്ട്ര അസൈന്‍മെന്റ്. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലുമാണ് നടക്കുക.
രോഹിത്തിനെ കാണുമ്പോള്‍ വളരെ ക്യാഷ്വലായിട്ട് തോന്നുമെങ്കിലും അവനൊരു അസാധ്യമായ ക്രിക്കറ്റ് മൈന്‍ഡ് ഉണ്ടെന്നാണ് അനില്‍ ചൗധരി പറഞ്ഞത്. ശുഭങ്കര്‍ മിശ്രയുടെ പോട്കാസ്റ്റിലാണ് സംസാരിക്കുമ്പോളായിരുന്നു അമ്പയര്‍ രോഹിത്തിനെക്കുറിച്ച് പറഞ്ഞത്.
‘രോഹിത്തിനെ കാണുമ്പോള്‍ കാഷ്വലായിട്ട് തോന്നുമെങ്കലും അവന്‍ ഒരു സ്മാര്‍ട്ട് ക്രിക്കറ്ററാണ്. ആളുകള്‍ പറയുന്ന മോശം കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ല, അവന് അസാധ്യമായൊരു ഗെയിം സെന്‍സുണ്ട്. ബാറ്റിങ്ങില്‍ നിങ്ങള്‍ക്ക് അവന്റെ ഷാര്‍പ്പായ മൈന്റ് എടുത്തുകളയാന്‍ സാധിക്കില്ല.
അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ ബൗളര്‍മാര്‍ 120 കി.മി വേഗതയില്‍ പന്തെറിയുന്നപോലെയാണ് അവന്, എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ പന്ത് നേരിടുമ്പോള്‍ 160 കി.മി വേഗമുള്ളതായി തോന്നും. അതുകൊണ്ടാണ് അവന്‍ ക്യാഷ്വലാമെന്ന് തോന്നുന്നത്, എന്നാല്‍ അവന്‍ അങ്ങനെയല്ല. അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ അമ്പയര്‍ ജോലി വളരെ എളുപ്പമാണ്. ഒന്നെങ്കില്‍ ഔട്ട് അല്ലെങ്കില്‍ നോട്ട് ഔട്ട് അവന്‍ കണ്‍ഫ്യൂഷന്‍ ഇല്ലാതെയാണ് കളിക്കുന്നത്,’ ചൗധരി പറഞ്ഞു.
2013ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രോഹിത് 264 റണ്‍സ് നേടിയ പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
‘ഞാന്‍ ടി.വി അമ്പയറായിരുന്നു, അവന്‍ കൊല്‍ക്കത്തയില്‍ നടന്ന ഏകദിനത്തില്‍ 200ലധികം റണ്‍സ് നേടുന്നത് കണ്ടു. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് യോര്‍ക്കറുകളായിരുന്ന പന്തുകള്‍ അദ്ദേഹം സിക്സറിന് പറത്തുകയായിരുന്നു. അവന്‍ മടിയനാണെന്ന് തോന്നിയേക്കാം, പക്ഷെ അവന് ധാരാളം ഐഡിയകളുണ്ട്,’ ചൗധരി പറഞ്ഞു.
Content Highlight: Ani Choudari Talking About Rohit Sharma