ലക്‌നൗ: യാത്രയ്ക്കിടെ ചോദിച്ച സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് വിമാനം വൈകിപ്പിച്ച ബി.ജെ.പി എം.പി പ്രജ്ഞ്യാ സിംഗ് ഠാക്കൂറിനോട് തട്ടിക്കയറി യാത്രക്കാര്‍. ദല്‍ഹിയില്‍ നിന്നും ഭോപ്പാലിലേക്കുള്ള യാത്രയില്‍ താന്‍ ബുക്കു ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രജ്ഞ്യാ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനെതിരെ യാത്രക്കാര്‍ തന്നെ വിമാനത്തിനുള്ളില്‍ വെച്ച് പ്രജ്ഞ്യയോട് തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ഞങ്ങളെ ബുദ്ധിമുട്ടിക്കാനല്ല എന്നായിരുന്നു യാത്രക്കാരിലൊരാള്‍ പ്രജ്ഞ്യയോട് പറഞ്ഞത്.
‘നിങ്ങളൊരു ജനപ്രതിനിധിയാണ്. ഞങ്ങളെ ബുദ്ധിമുട്ടിലാക്കലല്ല നിങ്ങളുടെ ജോലി. നിങ്ങള്‍ അടുത്ത വിമാനത്തില്‍ വരൂ’
അടുത്ത വിമാനത്തില്‍ ഫസ്റ്റ് ക്ലാസ് സൗകര്യങ്ങളില്ല എന്നായിരുന്നു പ്രജ്ഞ്യയുടെ മറുപടി. എന്നാല്‍ ഫസ്റ്റ് ക്ലാസ് എന്നത് നിങ്ങളുടെ മാത്രം അവകാശമല്ലെന്ന് യാത്രക്കാരന്‍ തിരിച്ചടിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ സ്പൈസ് ജെറ്റിനെതിരെ പ്രജ്ഞ്യ സിംഗ് പരാതി നല്‍കിയിരുന്നു. എസ്.ജി 2489 വിമാനത്തില്‍ ഭോപ്പാലിലെ രാജ ഭോജ് വിമാനത്താവളത്തിലെത്തിയ പ്രജ്ഞ്യാ, വിമാനത്താവള ഡയറക്ടര്‍ അനില്‍ വിക്രത്തിനാണ് പരാതി നല്‍കിയത്.
പരാതി ലഭിച്ചതായി അനില്‍ വിക്രം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പുറത്തിറങ്ങാന്‍ പ്രജ്ഞ്യാ തയ്യാറായില്ലെന്നും അധികൃതര്‍ പറഞ്ഞു.
WATCH THIS VIDEO: