ലണ്ടന്‍: കഠ്‌വയില്‍ മുസ്‌ലിം ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ തയ്യാറാവാതെ രാജ്യം വിട്ട പ്രധാനമന്ത്രിക്ക് ലണ്ടനിലും രക്ഷയില്ല. കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കായി ബ്രിട്ടനിലെത്തിയ നരേന്ദ്രമോദിയെ കാത്തിരുന്നത് വന്‍ പ്രതിഷേധമാണ്. ഉന്നാവോ, കഠ്‌വ സംഭവങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെയാണ് മോദിക്കെതിരെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ലണ്ടനിലെ പാര്‍ലിമെന്റ് പരിസരത്തും ഡൗണ്‍സ്ട്രീറ്റിലും ഒത്തുകൂടിയത്.
“മോദി ഗോ ഹോം”,”വീ സ്റ്റാന്‍ഡ് എഗൈന്‍സ്റ്റ് മോദിസ് അജണ്ട് ഓഫ് ഹേറ്റ് ആന്‍ഡ് ഗ്രീഡ്” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം. മോദി ഇന്ത്യയിലെ പ്രൈം കൊലപാതകിയാണ്, മോദിയുടെ കൈയില്‍ രക്തമാണ്, മോദി കൊലപാതകിയാണ് തുടങ്ങി മോദിയ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മുദ്രാവാക്യങ്ങളിലധികവും.
Read | മന്‍മോഹന്‍സിങ്, ദയവായി നിങ്ങളുടെ ഭരണകാലം മോദിയുടേതുമായി താരതമ്യം ചെയ്യരുത്: രവിശങ്കര്‍ പ്രസാദ്
“മോദി നോട്ട് വെല്‍കം” എന്ന് മുദ്രാവാക്യത്തോടെ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ലണ്ടനില്‍ പ്രതിഷേധ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ഫ്‌ലക്‌സ് ബോര്‍ഡുകളും വാഹനങ്ങളില്‍ ഘടിപ്പിച്ച ഹോര്‍ഡിങ്ങുകളിലുമായി വലിയ പ്രചാരണം തന്നെയാണ് പ്രതിഷേധ ക്യാമ്പയിന് നല്‍കിയത്.
പെണ്‍കുട്ടിയെ കൊന്നവരെ മോദിയുടെ സര്‍ക്കാരും പാര്‍ട്ടിയും സംരക്ഷിക്കുന്നു എന്ന് പറഞ്ഞുള്ള ഹോര്‍ഡിങ്ങുകളും പ്രചരണത്തിലുണ്ടായിരുന്നു.
“കാസ്റ്റ് വാച്ച് യു.കെ”, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പ്, സിഖ്, ദളിത് സംഘടനകളുമാണ് പ്രതിഷേധം നടത്തുന്നത്. റേപ്പിസ്റ്റുകളെ സംരക്ഷിക്കുകയും മുസ്ലിംങ്ങളെയും ദളിതുകളും അടിച്ചു കൊല്ലുന്നതിനും ഗൗരി ലങ്കേഷിനെ പോലുള്ള എതിര്‍ ശബ്ദങ്ങളെ വകവരുത്തുന്നതിനും മോദി നേതൃത്വം നല്‍കിയെന്നും ഇത്തരം ഫാസിസത്തിനെതിരായാണ് പ്രതിഷേധമെന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് വക്താവ് പറഞ്ഞു.
2015ലെ മോദിയുടെ സന്ദര്‍ശനവേളയിലും ബ്രിട്ടനില്‍ പ്രതിഷേധമുണ്ടായിരുന്നു. സിഖ് സംഘടനകളായിരുന്നു അന്ന് പ്രതിഷേധിച്ചിരുന്നത്. മൂന്നു വര്‍ഷത്തിനിടെയുള്ള മോദിയുടെ രണ്ടാമത്തെ യു.കെ സന്ദര്‍ശനമാണിത്. സ്വീഡന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തുക. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ ചേരുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി നിര്‍ണായകമാണ്.
https://twitter.com/YashMeghwal/status/986563174655766530
https://twitter.com/Iram_Ahmad_Khan/status/986578926918041600