[]ദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന് ജാമ്യം. വിവാഹത്തിനായി ജൂണ്‍ ആറ് വരെയാണ് ദല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.[]
വിവാഹം നിശ്ചയിച്ചിരി ക്കുന്നതിനാല്‍ രണ്ടാഴ്ചത്തെ ജാമ്യം അനുവദിക്കണമെന്ന് ചവാന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ചവാന് ഇടക്കാല ജാമ്യം അനുവദിച്ചത്.
എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ചവാന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ചവാനെതിരെ ശക്തമായ തെളിവുകളൊന്നുമില്ലെന്നും വിവാഹ ക്ഷണകത്തുകളടം എല്ലാക്കാര്യങ്ങളും പൂര്‍ത്തീകരിച്ചെന്നും, ചവാന്റെ അഭിഭാഷകന്‍ വാദിച്ചു.
ജൂണ്‍ രണ്ടിനാണ് വിവാഹമെന്നും, വിവാഹം നടന്നില്ലെങ്കില്‍ വധൂവരന്മാരുടെ കുടുംബങ്ങളെ അത് ബാധിക്കുമെന്നും, ചവാന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മെയ് 16നാണ് ഐ.പി.എല്‍ മത്സരങ്ങളിലെ വാതുവെപ്പ് ആരോപിച്ച് മലയാളി താരം എസ്.ശ്രീശാന്ത്, അങ്കീത് ചവാന്‍, അജിത്ത് ചാണ്ഡില എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നിന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.