| Tuesday, 22nd October 2013, 1:20 am

ആഞ്ജലീനയുടെ ആത്മകഥയ്ക്ക് 186 കോടി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഹോളിവുഡ് താരവും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ ആഞ്ജലീന ജോളി ആത്മകഥ എഴുതാനൊരുങ്ങുന്നു. താരത്തിന്റെ ആത്മകഥ സ്വന്തമാക്കാനായി ലോകത്തിലെ മുന്‍ നിര പ്രസാധകര്‍ കോടികളുമായി മത്സര രംഗത്തുണ്ട്.

ഏകദേശം 186 കോടിയിലേറെ രൂപക്ക് പ്രസാദകരുമായി ആഴ്ചകള്‍ക്കുള്ളില്‍ ആഞജലീന കരാറിലെത്തിയേക്കുമെന്നാണ് സൂചന. പ്രധാനമായും മൂന്ന് അമേരിക്കന്‍ പ്രസാദകരാണ് ജോളിയുടെ ആത്മകഥയ്ക്കായി രംഗത്തുള്ളത്.

ഹോളിവുഡ് താരമായ ബ്രാഡ് പിറ്റാണ് ആഞ്ജലീനയുടെ ഭര്‍ത്താവ്. ഇരുവരും കോടിക്കണണക്കിന് വരുന്ന തങ്ങളുടെ സ്വത്ത് സംബന്ധിച്ച് കുറച്ച് ദിവസം മുമ്പ് കരാറിലൊപ്പിട്ടത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

അടുത്ത വര്‍ഷം വിവാഹം കഴിക്കുന്നതിന്റെ മുന്നോടിയായാണ് ഇരുവരും സ്വത്ത് സംബന്ധിച്ച് കരാറിലെത്തിയതെന്നാണ് സൂചന. ദത്തെടുത്തു വളര്‍ത്തുന്നതടക്കം ഇരുവര്‍ക്കും ആറ് കുട്ടികള്‍ ഉണ്ട്.

അടുത്തിടെ ജോളി ഇരു സ്തനങ്ങളുംനീക്കം ചെയ്തത് വാര്‍ത്തയായിരുന്നു. പാരമ്പര്യമായി വന്നിരുന്ന സ്തനാര്‍ഭുദം മുന്‍നിര്‍ത്തിയായിരുന്നു ഇത്തരമൊരു നീക്കത്തിന് താരം മുതിര്‍ന്നത്.

എന്തായാലും സംഭവ ബഹുലമായ താരത്തിന്റെ ആത്മകഥ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെയാണ് കോടികളുമായി പ്രസാധകര്‍ ജോളിക്കു പിന്നാലെ കൂടിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more