ഇസ്രഈല്‍ ആക്രമണം ഫലസ്തീന്‍ ഒരു ശവപ്പറമ്പായി മാറുന്നു: ആഞ്ജലീന ജോളി
വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ ബോംബാക്രമണത്തെ അപലപിച്ച് ഓസ്‌കാര്‍ ജേതാവും യു.എന്‍ അഭയാര്‍ത്ഥി കമ്മീഷണറുമായ ആഞ്ജലീന ജോളി.ബുധനാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ആവശ്യപ്പെടുകയും ഫലസ്തീന്‍ ഒരു ശവപറമ്പായി മാറുകയാണെന്നും അവര്‍ പറഞ്ഞു
ഒഴിഞ്ഞു പോവാന്‍ ഒരിടവുമില്ലാത്ത ജനതയ്ക്കു മേലുള്ള ബോധപൂര്‍വമായ ബോംബാക്രമണമാണ് ഇസ്രഈലിന്റെതെന്ന് ആഞ്ജലീന പറഞ്ഞു. ഗസ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഒരു തുറന്ന ജയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ദശലക്ഷക്കണക്കിന് ഫലസ്തീന്‍ സിവിലിയന്മാര്‍-കുട്ടികള്‍, സ്ത്രീകള്‍, കുടുംബാഗങ്ങള്‍ എന്നിവര്‍ ശിക്ഷിക്കപ്പെടുകയും മനുഷ്യത്വരഹിതമായി അവര്‍ ആക്രമിക്കപ്പെടുന്നു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ട് ലോക നേതാക്കള്‍ ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുകയാണ്,’ആഞ്ജലീന കുറ്റപെടുത്തി.
ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നേരെ ഇസ്രഈല്‍ പ്രതിരോധ സേന (ഐ.ഡി എഫ്) ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആഞ്ജലീന പ്രതികരണം. ആക്രമണത്തെ തുടര്‍ന്ന് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആകെ എണ്ണം ആയിരം കടന്നതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഭീകരര്‍ നിറഞ്ഞ ഹമാസിന്റെ ശക്തി കേന്ദ്രമാണെന്ന് ക്യാമ്പെന്ന് ഐ.ഡി.എഫ് വക്താവ് ജോനാദന്‍ കോണ്‍റിക്കസ് പറഞ്ഞു. ജബാലിയ അഭയാര്‍ത്ഥി ക്യാമ്പ് ഫലസ്തീനികളുടെ സ്ഥിരമായ വസ്തിയാണെന്നും അവിടെ അഭയാര്‍ത്ഥികള്‍ ഒന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. രണ്ടാഴ്ച മുന്‍പ് ജബലിയ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഇസ്രഈലിനെതിരായ ഹമാസിന്റെ ആക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് ആഞ്ജലീന ഇന്‍സ്റ്റഗ്രാമിന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വന്‍വിവാദങ്ങള്‍ക്ക് കാരണമായി.
content highlight: Angelina Jolie condemns Israel for civilian attacks