| Wednesday, 21st September 2016, 5:37 pm

ആഞ്ജലീനയുമായി പിരിയുന്നതില്‍ ഏറെ വിഷമമുണ്ടെന്ന് ബ്രാഡ് പിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേര്‍പിരിയുന്നത് ഏറെ സങ്കടകരമാണെന്നും എന്നാല്‍ കുട്ടികളുടെ ഭാവി ജീവിതത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഈ തീരുമാനമെന്നും ബ്രാഡ് പിറ്റ് പ്രതികരിച്ചു.


ലോസാഞ്ചലസ്: ആഞ്ജലീന ജോളിയുമായി വേര്‍പിരിയുന്നതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് ഭര്‍ത്താവും ഹോളിവുഡ് നടനുമായ ബ്രാഡ് പിറ്റ്.

വേര്‍പിരിയുന്നത് ഏറെ സങ്കടകരമാണെന്നും എന്നാല്‍ കുട്ടികളുടെ ഭാവി ജീവിതത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഈ തീരുമാനമെന്നും ബ്രാഡ് പിറ്റ് പ്രതികരിച്ചു.

ഇന്നലെയാണ് ആഞ്ജലീന വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നായിരുന്നു ആഞ്ജലീനയുടെ പ്രതികരണം.

ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ ഒട്ടും സംതൃപ്തയല്ലെന്ന് ആഞ്ജലീന തുറന്നടിക്കുന്നുണ്ട്. ബ്രാഡ് പിറ്റിന്റെ മദ്യപാനമയക്കുമരുന്ന് ശീലങ്ങളേയും ആഞ്ജലീന വിമര്‍ശിച്ചിരുന്നു. ലഹരികള്‍ ബ്രാഡ് പിറ്റിന്റെ സ്വഭാവത്തിലുണ്ടാക്കിയ മാറ്റമാണ് ആഞ്ജലീനയെ ഏറെ ചൊടിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2004 മുതല്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ബ്രാഡ് പിറ്റും ആഞ്ജലീനയും 2014ലാണ് നിയമപരമായി വിവാഹിതരായത്. വിവാഹം കഴിക്കുമ്പോള്‍ ആഞ്ജലീന ഗര്‍ഭിണിയിയായിരുന്നു. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു ആഞ്ജലീനയുടെ മുന്‍ ഭര്‍ത്താക്കന്മാര്‍.

ഇതിനിടെ ബ്രാഡ് പിറ്റിന്റെ ആദ്യ ഭാര്യ ജെന്നിഫര്‍ ആനിസ്റ്റണ്‍ വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. അവരുടെ വിവാഹമോചനം കര്‍മ്മഫലമാണ്. തനിക്ക് 11 വര്‍ഷം മുന്‍പ് സംഭവിച്ചത് ഇപ്പോള്‍ ആഞ്ജലീനക്കും സംഭവിച്ചിരിക്കുന്നു എന്നായിരുന്നു ആനിസ്റ്റന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more