യെമന്‍ ജനതയെ സഹായിക്കാനായി നാരങ്ങാവെള്ളം വിറ്റ കുട്ടികള്‍ക്ക് ആജ്ഞലീന ജോളിയുടെ കൈത്താങ്ങ്
World News
യെമന്‍ ജനതയെ സഹായിക്കാനായി നാരങ്ങാവെള്ളം വിറ്റ കുട്ടികള്‍ക്ക് ആജ്ഞലീന ജോളിയുടെ കൈത്താങ്ങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th September 2020, 10:54 pm

യെമനിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി നാരങ്ങാ വെള്ളം വിറ്റ് പണം സ്വരൂപിക്കുന്ന രണ്ടു കുട്ടികള്‍ക്ക് ഹോളിവുഡ് താരം ആജ്ഞലീന ജോളിയുടെ സഹായം.

ആറു വയസ്സു പ്രായമുള്ള അയാന്‍ മൂസ, മൈക്കല്‍ ഇഷക് എന്നീ രണ്ടു സുഹൃത്തുക്കളാണ് ലണ്ടനില്‍ നാരങ്ങാവെള്ളം വില്‍ക്കാന്‍ തുടങ്ങിയത്. ഇതു സംബന്ധിച്ച് ബി.ബി.സിയുടെ വാര്‍ത്ത കണ്ടാണ് ആജ്ഞലീന ഇരുവര്‍ക്കും സന്ദേശമയച്ചത്. നിങ്ങളുടെ നാരങ്ങാ വെള്ളം വാങ്ങാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും എന്നാല്‍ താന്‍ സംഭാവന നല്‍കുന്നെന്നുമാണ് ആജ്ഞലീന കുറിച്ചിരിക്കുന്നത്.

ലണ്ടനിലെ തന്റെ പ്രതിനിധി മുഖാന്തരമാണ് ആജ്ഞലീന കുട്ടികളുടെ കുടുംബവുമായി ബന്ധപ്പെട്ടത്. ഹോളിവുഡ് താരമായ ആജ്ഞലീന ജോളി യു.എന്നിന്റെ ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസിന്റെ പ്രത്യേക പ്രതിനിധിയുമാണ്.

താരത്തിന്റെ സംഭാവനയ്ക്ക് പിന്നാലെ കുട്ടികള്‍ രണ്ടു പേരും നന്ദി അറിയിച്ച് കൊണ്ട് ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. അടുത്ത തവണ ലണ്ടനില്‍ വരുമ്പോള്‍ തങ്ങളുടെ നാരങ്ങാ വെള്ളം വാങ്ങാന്‍ ഇരുവരും ആജ്ഞലീന ജോളിയെ ക്ഷണിക്കുകയും ചെയ്തു.

ആജ്ഞലീനയുടെ സംഭാവനയുള്‍പ്പെടെ 67000 ഡോളറാണ് ഈ കുട്ടികള്‍ സമാഹരിച്ചരിക്കുന്നത്. ഇരുവരുടെയും മാതാപിതാക്കളും ഈ ശ്രമത്തിന് പിന്തുണ നല്‍കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ