ബെര്‍ലിന്‍:ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് നാലാം തവണയും ആഞ്ജല മെര്‍ക്കല്‍ തെരഞെടുക്കപ്പെട്ടു. 33 ശതമാനം വോട്ടുകള്‍ ആണ് മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി.ഡി.യു- സി.എസ്.യു സഖ്യം നേടിയെടുത്തത്. അതേസമയം 2013-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8 ശതമാനം വോട്ടുകളുടെ കുറവ് മെര്‍ക്കലിന് ഉണ്ടായി.
അഴിമതിക്കറ പുരളാത്ത നേതാവെന്ന് ജര്‍മ്മന്‍ ജനത വിശേഷിപ്പിക്കുന്ന മെര്‍ക്കലിന്റെ അഭയാര്‍ത്ഥി വിഷയത്തില്‍ തുറന്നവാതില്‍ നയംമൂലമാണ് വോട്ട് ശതമാനം കുറഞ്ഞത്. 2015നു ശേഷം രാജ്യത്തേക്കു പത്ത് ലക്ഷം കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ആണ് എത്തിയത്.
മാര്‍ട്ടിന്‍ ഷൂള്‍സ് നേതൃത്വം നല്‍കുന്ന മുഖ്യ പ്രതിപക്ഷമായ എസ്.ഡി.പി ക്ക് 21 ശതമാനം വോട്ടും തീവ്രവലതുപക്ഷക്കാരായ എ.എഫ്.ഡി 13 ശതമാനം വോട്ടും നേടി.
.
ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്‌സ് 10 ശതമാനവും ഗ്രീന്‍സ് പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും 8.9 ശതമാനം വീതം വോട്ട് നേടി പാര്‍ലമെന്റില്‍ ഇടംകണ്ടു.