കരിയറിലെ ഏറ്റവും മോശം പരിശീലകന്‍ വാന്‍ ഗാല്‍ ആയിരുന്നെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. താരങ്ങള്‍ പരിശീലകനെക്കാള്‍ മികച്ച നിലയില്‍ സംസാരിക്കരുതെന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും അതിന്റെ പേരില്‍ തന്നെ കളത്തിലിറക്കാതിരുന്നിട്ടുണ്ടെന്നും ഡി മരിയ പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘വാന്‍ ഗാല്‍ ആണ് എന്റെ കരിയറിലെ ഏറ്റവും മോശം കോച്ച്. ഞാന്‍ സ്‌കോര്‍ ചെയ്യുകയും അസിസ്റ്റ് നല്‍കുകയും ചെയ്യുമ്പോള്‍ അടുത്ത ദിവസം അയാളെന്നെ കളത്തിലിറക്കില്ല. അദ്ദേഹത്തെക്കാള്‍ മികച്ച നിലയിലേക്ക് കളിക്കാര്‍ ഉയരരുതെന്നാണ് അയാള്‍ ചിന്തിക്കുന്നത്,’ ഡി മരിയ പറഞ്ഞു.
പ്രായത്തെ മറികടക്കുന്ന പ്രകടനമാണ് ഡി മരിയ ഫ്രാന്‍സിനെതിരെ നേടിയ അര്‍ജന്റൈന്‍ ഗോളുകളില്‍ ഒരെണ്ണം ഡി മരിയയുടേതായിരുന്നു. നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ യുവന്റസിന് വേണ്ടിയും മികച്ച ഫോമില്‍ തുടരുകയാണ് താരം.
ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് താരം തന്നെ അത് തിരുത്തിയിരുന്നു. 2024 കോപ്പ അമേരിക്ക വരെ ഡി മരിയ തുടര്‍ന്നേക്കുമെന്നാണ് സൂചന. വിരമിക്കുമെന്ന തീരുമാനം തിരുത്തുകയാണെന്നും ഉടന്‍ വിരമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെയാണ് തീരുമാനത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നത്.