2024 കോപ്പ അമേരിക്കക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അര്‍ജന്റിനന്‍ താരമായ എയ്ഞ്ചല്‍ ഡി മരിയ. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്ക് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരങ്ങളായ പൗലോ ഡിബാലയും എമിലിയാനോ മാര്‍ട്ടിനെസും.
ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്ന് ഡി മരിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
‘അര്‍ജന്റീനയുടെ ജേഴ്‌സി ഞാനൊരു അവസാനമായി ധരിക്കുന്നത് കോപ്പ അമേരിക്കയില്‍ ആയിരിക്കും. മനസിനുള്ളില്‍ ഇപ്പോള്‍ വലിയ വേദന അനുഭവപ്പെടുന്നു. എന്റെ കരിയറില്‍ ഞാന്‍ സൃഷ്ടിച്ചെടുത്ത മനോഹരമായ നിമിഷങ്ങൾ എല്ലാം വിട പറയുകയാണ്. അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞതും കളിക്കളത്തില്‍ മികച്ച പ്രകടനം നടത്തിയതുമെല്ലാം മികച്ച അനുഭവമായിരുന്നു,’ ഡി മരിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
🚨 Ángel Di María announces on Instagram that the Copa America will be his last matches for Argentina. He won’t play for Argentina after that. 🇦🇷 #DiMaria#Argentinapic.twitter.com/bRXLi8L8Oy
അര്‍ജന്റീനന്‍ ജേഴ്‌സിയില്‍ 136 മത്സരങ്ങള്‍ കളിച്ച ഡി മരിയ 29 ഗോളുകളും 29 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അടുത്തിടെ അര്‍ജന്റീന നേടിയ മൂന്ന് കിരീടങ്ങളിലും പങ്കാളിയാവാന്‍ ഡി മരിയയ്ക്ക് സാധിച്ചിരുന്നു.
അര്‍ജന്റീനക്കൊപ്പം 2022 ഖത്തര്‍ ലോകകപ്പും ഫൈനല്‍ സീമയും കോപ്പ അമേരിക്കയും ഡി മരിയയുടെ ഷെല്‍ഫില്‍ ഉണ്ട്. ഈ മൂന്ന് ടൂര്‍ണമെന്റ് ഫൈനലിലും ഗോള്‍ നേടുന്ന താരമായി മാറാനും ഡി മരിയക്ക് സാധിച്ചിരുന്നു.
Content Highlight: Angel Di Maria announces he will retire from national football after cvapa america 2024.