| Tuesday, 20th March 2018, 10:39 pm

'അവകാശങ്ങള്‍ നേടിയെടുക്കും'; പഞ്ചാബില്‍ സി.ഐ.ടിയുവിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനു അംഗണവാടി തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്; ചിത്രങ്ങളും വീഡിയോയും കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: രാജ്യത്തെ കര്‍ഷക സംഘടനകളും തൊഴിലാളി സംഘടനകളും നടത്തുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി പഞ്ചാബിലും തൊഴിലാളികളുടെ പടുകൂറ്റന്‍ റാലി. സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനു അംഗണവാടി തൊഴിലാളികളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

പ്രതിമാസം മിനിമം വേതനം 18,000 രൂപയെങ്കിലും അനുവദിക്കണമെന്നും അംഗണവാടികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു അംഗനവാടി ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്.

മാര്‍ച്ചില്‍ പങ്കെടുത്ത തൊഴിലാളികളെ അഭിവാദ്യം ചെയ്ത സി.ഐ.ടി.യു പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് വിജയ് മിശ്രയും സെക്രട്ടറി രഘുനാഥ് സിങ്ങ് എന്നിവര്‍ സംസാരിച്ചു.

നേരത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിലും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗണവാടി തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയിരുന്നു. പഞ്ചാബിലെ ബര്‍ണാല സിറ്റിയിലായിരുന്നു മാര്‍ച്ച് എട്ടിനു നടന്ന പ്രതിഷേധം.

റാലിയുടെ ചിത്രങ്ങളും വീഡിയോകളും കാണാം:

We use cookies to give you the best possible experience. Learn more