16 ാം വയസില്‍ തന്നെ പീഡിപ്പിച്ചത് ആദിത്യ; രഹസ്യം തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്
Daily News
16 ാം വയസില്‍ തന്നെ പീഡിപ്പിച്ചത് ആദിത്യ; രഹസ്യം തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd September 2017, 3:04 pm

മുംബൈ: എല്ലാം തുറന്നു പറയുന്ന നടിയാണ് കങ്കണ റാണാവത്ത്. തനിക്ക് ചെറുപ്രായത്തില്‍ പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഏറ്റവും ഒടുവിലായി ആരില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.


Also Read: മരം ചാടുമ്പോള്‍ താഴെ വീണ കുരങ്ങിനെ കൂട്ടാളികള്‍ തിരിഞ്ഞുനോക്കാറില്ല; മോദി സര്‍ക്കാരിന്റെ തിരിച്ചടിയേറ്റ നീതിഷിനെ ട്രോളി ലാലു


ടെലിവിഷന്‍ ഷോകളില്‍ പിതാവിന്റെ പ്രായമുള്ള ഒരാളില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്ന താരം ഇതുവരെ അത് ആരില്‍ നിന്നാണെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതും തുറന്ന് പറഞ്ഞിരിക്കുകയാണ് കങ്കണ.

“പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ്” താരം തുറന്നു പറഞ്ഞു. പീഡന വിവരം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറയുന്നു.

“ഞാന്‍ അയാളുടെ മകളേക്കാള്‍ ഒര വയ്സ്സ് ചെറുതാണ്. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു.”

സെറീന വഹാബിനോട് ഞാന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. രക്ഷിക്കണമെന്നപേക്ഷിച്ചെന്നും താരം പറഞ്ഞു. “നിങ്ങളുടെ മകളേക്കാള്‍ ചെറുതല്ലേ ഞാന്‍. എന്നെ രക്ഷിക്കണം, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല” ഞാന്‍ സെറീനയോട് പറഞ്ഞു. എന്നാല്‍ അവരുടെ മറുപടി തന്നെ ഞെട്ടിച്ചുകളെഞ്ഞെന്നും കങ്കണ പറയുന്നു.


Dont Miss: ‘നീറി പുകഞ്ഞ് എന്‍.ഡി.എ’; മന്ത്രിസഭാ പുന:സംഘടനയില്‍ നിതീഷ് കുമാറിനു അതൃപ്തി; പ്രതിഷേധിച്ച് ശിവസേന


“അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം” എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. “അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പോലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല” കങ്കണ കൂട്ടിച്ചേര്‍ത്തു.