|

ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം എന്റെ പ്രായമാണോ, വാക്‌സിനല്ലേ; ചിരിപ്പിക്കുന്ന മറുപടിയുമായി അനീഷ് രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതാരകനായും സീരിയല്‍ നടനായും പേരെടുത്തയാളാണ് അനീഷ് രവി. ഇപ്പോഴിതാ തന്റെ പ്രായവുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങള്‍ തുറന്നുപറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനീഷ് രവി.

യഥാര്‍ത്ഥ പ്രായം തുറന്ന് പറയണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോഴാണ് അനിഷ് രവി രസകരമായ മറുപടി നല്‍കുന്നത്. തന്റെ പ്രായമാണ് എല്ലാവര്‍ക്കും പ്രശ്‌നമെന്നും ആളുകള്‍ കരുതുന്നതിനേക്കാള്‍ പ്രായം തനിക്കുണ്ടെന്നുമാണ് അനീഷ് പറയുന്നത്.

നിലവില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തന്റെ പ്രായമാണോയെന്നും വാക്‌സിന്‍ കിട്ടാത്തതല്ലേ എന്നും അനീഷ് ചോദിക്കുന്നു. വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന തന്റെ പ്രായം തെറ്റാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

വിക്കിപീഡിയയില്‍ 50 വയസ്സാണ് അനീഷിന് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അവതാരക സൂചിപ്പിച്ചപ്പോഴാണ് അത് തെറ്റാണെന്ന് അനീഷ് പറഞ്ഞത്.

ഏകദേശം 20 വര്‍ഷം നീണ്ടു നില്‍ക്കുന്ന കരിയറില്‍ മലയാളത്തിലും തമിഴിലുമായി മുപ്പതോളം സീരിയലുകളിലാണ് അനീഷ് അഭിനയിച്ചിരിക്കുന്നത്. ‘സ്‌നേഹ തീരം’ എന്ന സീരിയലിലൂടെ എത്തിയ അനീഷ് മോഹനം, സ്ത്രീ, മിന്നുകെട്ട്, ആലിപ്പഴം തുടങ്ങിയ സീരിയലുകളിലൂടെയും ‘കാര്യം നിസാരം’ എന്ന കോമഡി പരമ്പരയിലൂടെയുമാണ് തിളങ്ങിയത്.

ലോക്ഡൗണ്‍കാലത്ത് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആവുകയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത സീരിയലുകളില്‍ ഒന്നായ കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ‘അളിയന്‍സി’ല്‍ അനീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Aneesh Ravi says about his age