കൊച്ചി: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടന്‍ അനീഷ് ജി. മേനോന്‍. കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് താഴെ കമന്റായാണ് അനീഷ് മറുപടിയുമായി എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്തെ പൗരന്‍ എന്ന നിലക്ക് സ്വന്തം അഭിപ്രായം പങ്കുവെച്ചതിനാണ് എന്നെ ഈ വലിച്ച് കീറുന്നതെന്ന് അനീഷ് പറഞ്ഞു.
ലോകരാജ്യങ്ങള്‍, മനുഷ്യാവകാശ സഘടനകള്‍, വിവിധ മത, സാമുദായിക സംഘടനാ നേതാക്കള്‍ ഉള്‍പ്പടെ ഇസ്രാഈല്‍- ഫലസ്തീന്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയ സമയത്താണ് ലോകത്തിന്റെ ഒരറ്റത്തിരുന്ന് താന്‍ അഭിപ്രായം പങ്കുവെച്ചതെന്നും അനീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം താന്‍ ഇന്ത്യന്‍ ആണെന്നും ഗാസയെ താന്‍ പിന്തുണയ്ക്കുന്നു എന്നും അറിയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡ് കൈയ്യില്‍പിടിച്ചുകൊണ്ടുള്ള പഴയ പോസ്റ്റില്‍ നിന്നുമുള്ള ചിത്രമാണ് അനീഷ് പങ്കുവെച്ചത്. ഇതിന്റെ പേരല്‍ വന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും പിന്നാലെയാണ് അനീഷിന്റെ പ്രതികരണം.
‘സുഹൃത്തേ ഞാനും നിങ്ങളില്‍ ഒരുവനാണ് അത് മറക്കരുത്,
നിങ്ങള്‍ക്കുള്ള എല്ലാ വികാരങ്ങളും മൂല്യങ്ങളും എനിക്കും ഉണ്ട്..
എന്നെ ചീത്ത വിളിച്ചതിന്റെ പരാതി ആയിട്ട് വന്നതല്ല
ഒരു ഓര്‍മിപ്പിക്കാം എന്ന് കരുതി..
ആരോടും ഒരു തെറ്റും ചെയ്യാത്ത
ഒരു ലോക പരിചയവും ഇല്ലാത്ത അമ്മമ്മാരെ തെറിവിളിക്കുന്നവരോട്
ഒരു അപേക്ഷയുണ്ട്. മാതാ പിതാ ഗുരു ദൈവം എന്നുതന്നെയല്ലെ.
എല്ലാ അമ്മമാരും ഒരുപോലെയാണ് സഹോദരാ.
എല്ലാ അമ്മമാര്‍ക്കും നമ്മളൊക്കെ മക്കളാണെടോ,’ അനീഷ് പറഞ്ഞു.
അനീഷിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം
ലോകരാജ്യങ്ങള്‍, മനുഷ്യാവകാശ സഘടനകള്‍, ക്രിസ്ത്യന്‍, മുസ്ലിം, ഹിന്ദു.. വിവിധ മത-സമുദായിക- സംഘടനാ നേതാക്കള്‍ ഉള്‍പ്പടെ
ഇസ്രാഈല്‍ -പലസ്തീന്‍ വിഷയത്തില്‍ ലോക സമൂഹം ഒരുമിച്ച് ശക്തമായ പ്രതികരണവുമായി എത്തിയ വലിയ ലോകത്തിന്റെ ഒരറ്റത്തിരുന്ന്,
ഈ നിമിഷം വരെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്തെ
പൗരന്‍ എന്ന നിലക്ക്
സ്വന്തം അഭിപ്രായം പങ്കുവെച്ചതിനാണ് എന്നെ
ഈ വലിച്ച് കീറുന്നത്.
സുഹൃത്തേ ഞാനും നിങ്ങളില്‍ ഒരുവനാണ് അത് മറക്കരുത്,
നിങ്ങള്‍ക്കുള്ള എല്ലാ വികാരങ്ങളും മൂല്യങ്ങളും എനിക്കും ഉണ്ട്..
എന്നെ ചീത്ത വിളിച്ചതിന്റെ പരാതി ആയിട്ട് വന്നതല്ല
ഒരു ഓര്‍മിപ്പിക്കാം എന്ന് കരുതി..
ആരോടും ഒരു തെറ്റും ചെയ്യാത്ത
ഒരു ലോക പരിചയവും ഇല്ലാത്ത അമ്മമ്മാരെ തെറിവിളിക്കുന്നവരോട്
ഒരു അപേക്ഷയുണ്ട്..
‘ഞാന്‍ ഇന്ന് ഒരാളുടെ അമ്മയെകുറിച്ച് വളരെ മോശമായ രീതിയില്‍ പരാമര്‍ശിച്ചു എന്ന്
നിങ്ങള്‍ക്ക് നിങ്ങളുടെ
അമ്മയോട് പറയാന്‍ കഴിയുമോ..
നിങ്ങള്‍ പണത്തിനുവേണ്ടി പണിയെടുക്കുന്നവര്‍ ആയാലും
ഏത് മത- ദൈവ വിശ്വസിയാണെങ്കിലും,
അവിടെ പഠിപ്പിക്കുന്നതും
‘മാതാ പിതാ ഗുരു ദൈവം’ എന്നുതന്നെയല്ലെ..
എല്ലാ അമ്മമാരും ഒരുപോലെയാണ് സഹോദരാ..
എല്ലാ അമ്മമാര്‍ക്കും നമ്മളൊക്കെ മക്കളാണെടോ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Aneesh G Menon in cyber attack on Palestinian solidarity