ബെംഗളൂരുവിന് ഇപ്പോഴും പ്ലേയ് ഓഫ് കളിക്കാൻ കഴിയും; കളി പഠിപ്പിച്ച ആശാൻ പറയുന്നു
Cricket
ബെംഗളൂരുവിന് ഇപ്പോഴും പ്ലേയ് ഓഫ് കളിക്കാൻ കഴിയും; കളി പഠിപ്പിച്ച ആശാൻ പറയുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th May 2024, 3:31 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഏഴു തോല്‍വിയും അടക്കം ആറ് പോയിന്റോടെ അവസാന സ്ഥാനത്താണ് ബെംഗളൂരു.

 

മറുഭാഗത്ത് 10 മത്സരങ്ങളില്‍ നിന്നും നാല് വിജയവും ആറ് തോല്‍വിയും അടക്കം എട്ടു പോയിന്റോടെ എട്ടാം സ്ഥാനത്താണ് ഗുജറാത്ത്. ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ വിജയം അനിവാര്യമാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും നിലവിലുള്ള നാലു മത്സരങ്ങളും വിജയിച്ചാല്‍ പ്ലേയ് ഓഫ് സാധ്യതകള്‍ ശക്തമായി നിലനിര്‍ത്താന്‍ സാധിക്കും.

ഈ സാഹചര്യത്തില്‍ ബെംഗളൂരുവിന്റെ പ്ലേയ് ഓഫ് പ്രതീക്ഷകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആര്‍.സി.ബി ഹെഡ് കോച്ച് ആന്‍ഡി ഫ്‌ലവര്‍.

‘ഞങ്ങള്‍ക്ക് പ്ലേയ് ഓഫില്‍ എത്താന്‍ ഇപ്പോഴും അവസരങ്ങള്‍ ഉണ്ട്. മറ്റു ടീമുകളെക്കാള്‍ മികച്ച ഒരു സ്ഥാനത്ത് നിലനില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷകള്‍ ഉണ്ട് ഈ വിശ്വാസത്തില്‍ ഞങ്ങള്‍ മുന്നോട്ട് പോവും.

ബെംഗളൂരുവിന്റെ ബാറ്റിങ് ബൗളിങ് പ്രകടനങ്ങളെക്കുറിച്ചും പരിശീലകന്‍ പ്രതികരിച്ചു.

‘മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ഞങ്ങളുടെ താരങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ വളരെ ആവേശഭരിതമാകും. നിങ്ങളുടെ ഫാസ്റ്റ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് കുറച്ചു മത്സരങ്ങളായി മികച്ച രീതിയില്‍ ആണ് കളിക്കുന്നത്. അവര്‍ ഇതേ രീതി തന്നെ തുടരണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Andy Flower talks the hopes of Royal Challengers Bangalore