| Saturday, 14th December 2024, 5:20 pm

അവനൊരു രാക്ഷസനാണ്, ഇനിയും ഗോളുകള്‍ നേടും; സൂപ്പര്‍ താരത്തെക്കുറിച്ച് സംസാരിച്ച് ആന്‍ഡി കോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ മിന്നും പ്രകടനമാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റെണാള്‍ഡോ കാഴ്ചവെക്കുന്നത്. ലീഗില്‍ അല്‍ നസറിന് വേണ്ടി കളിക്കുന്ന താരം 88 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളാണ് നേടിയത്. 2023ല്‍ അല്‍ നസറിനോടൊപ്പം ചേര്‍ന്ന റൊണാള്‍ഡോ ലീഗില്‍ വമ്പന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ ഫോര്‍വേഡ് താരം ആന്‍ഡി കോള്‍. കാര്‍ഡ് പ്ലെയറില്‍ സംസാരിക്കുമ്പോളാണ് കോള്‍ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ചത്.

താന്‍ എപ്പോഴും ക്രിസ്റ്റിയാനോയെ ആരാധിക്കുന്നവനാണെന്നും അദ്ദേഹത്തിന് മികച്ച കഴിവുകള്‍ ഉണ്ടെന്നും കഠിനാധ്വാനം ചെയ്യുമെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല ഫുട്‌ബോളില്‍ റോണോ എപ്പോഴും ഗോള്‍ നേടുമെന്നും അതിന് കാരണം അദ്ദേഹം ഒരു രാക്ഷസനാണെന്നും കോള്‍ പറഞ്ഞു.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെ പ്രത്യേകതയുള്ളവനാണ്. അദ്ദേഹത്തിന് അവിശ്വസനീയമായ കഠിനാധ്വാനവും മനോഭാവവും ഉണ്ട്. അദ്ദേഹത്തിന്റെ കഴിവുകള്‍ തികച്ചും അസാധാരണമാണ്. എനിക്ക് അവനോട് ആരാധന മാത്രമേയുള്ളൂ. അദ്ദേഹം സ്ഥിരതയും കഠിനാധ്വാനവും മെച്ചപ്പെടുത്തുന്നവനാണ്. അവന്‍ പക്കാ പ്രൊഫഷണലാണ്.,

ഒരു ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ കുട്ടികള്‍ അവനെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവര്‍ ഇതിനകം വിരമിക്കേണ്ടതാണ്. പക്ഷെ അവന്റെ കഴിവുകളാല്‍ അവന്‍ എപ്പോഴും ഉയരത്തിലാണ്. പ്രീമിയറില്‍ അദ്ദേഹം ഇപ്പോഴും 20 ഗോളുകള്‍ നേടുമോ? അവന്‍ എപ്പോഴും ഗോളുകള്‍ നേടും, കാരണം അവന്‍ ഒരു രാക്ഷസനാണ്.

ഫുട്‌ബോളില്‍ വമ്പന്‍ റെക്കോഡുകള്‍ തിരുത്തിയാണ് റോണോ തന്റെ ഫുട്‌ബോള്‍ യാത്ര തുടരുന്നത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 916 ഗോള്‍ നേടി റെക്കോഡ് സ്വന്തമാക്കാന്‍ ഇതിഹാസ താരത്തിന് സാധിച്ചിരുന്നു. അതില്‍ 43 ഗോളുകള്‍ റൊണാള്‍ഡോ 2024 സീസണിലാണ് നേടിയത്.

Content Highlight: Andy Cole Praises Cristiano Ronaldo

We use cookies to give you the best possible experience. Learn more