| Thursday, 15th March 2018, 6:00 pm

ഒട്ടേറെ പുതുമകളോടെ 'ആന്‍ഡ്രോയ്ഡ് പി' യുടെ ആദ്യപതിപ്പ് പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആന്‍ഡ്രോയിഡ് പിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങി. നോട്ടിഫിക്കോഷന്‍ പാനലിലാണ് “ആന്‍ഡ്രോയ്ഡ് പി”യുടെ ആദ്യപരീക്ഷണമെന്ന് പറയാം. എല്ലാ മെസ്സേജുകള്‍ക്കും മെസ്സജ് ആപ്പില്‍ കയറാതെ തന്നെ നോട്ടിഫിക്കേഷന്‍ പാനലില്‍ നിന്നുകൊണ്ട് തന്നെ റിപ്ലെ അയക്കാം. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി സവിശേഷതുകളുമായാണ് ആന്‍ഡ്രോയിഡ് പി യുടെ കടന്നുവരവ്.

സാധാരണക്കാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കും വേണ്ടിയുള്ളതല്ല ഈ പതിപ്പ്. മറിച്ച് ഡവലപ്പര്‍മാര്‍ക്കും ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും വേണ്ടിയുള്ളതാണിത്. ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ കൈവശമുള്ളവര്‍ക്ക് വേണമെങ്കില്‍ ഈ വേര്‍ഷന്‍ പരീക്ഷിക്കാം.

ആപ്പ് ഡവലപ്പര്‍മാര്‍ക്ക് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയും, ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് തെറ്റുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയുമാവാം. എല്ലാ പോരായ്മകളും നികത്തി സാധാരണക്കാരന്റ കെയ്യിലെത്തുമ്പോഴോക്കും ഏകദേശം രണ്ട് വര്‍ഷമെടുക്കും. ഇനിയിപ്പോള്‍ രണ്ട് വര്‍ഷത്തിനിടയില്‍ ഇറങ്ങിയാല്‍ തന്നെ സാധാരണക്കാരന് ഉപയോഗിക്കാന്‍ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ തന്നെ ശരണം.

ആന്‍ഡ്രോയിഡ് പി ഡവലപ്പര്‍ വേര്‍ഷനിലെ പുതിയ സവിശേഷതകള്‍.

ഇന്‍ഡോര്‍ പെസിഷനിങ്ങ്

വൈഫൈ റൗണ്ട് ട്രിപ്പ് ടൈം എന്ന ഇന്‍ഡോര്‍ പെസിഷനിങ്ങ് സംവിധാനം ഉപയോഗിച്ച് വീട്ടിനുള്ളിലെ വൈഫൈ റൂട്ടര്‍ കേന്ദ്രമാക്കിയുള്ള മാപ്പിങ്ങ്. വലിയ മാളുകളില്‍ മറ്റും ഓരോ കടകളും മാപ്പില്‍ വളരെ ക്രത്യമായി അടയാളപ്പെടുത്താന്‍ സാധിക്കും.

മള്‍ട്ടി ക്യാമറ സപ്പോര്‍ട്ട്

ഒറ്റ ക്ലിക്കില്‍ വ്യത്യസ്ത കാര്യങ്ങള്‍ സാധിക്കുന്ന വിവിധ ക്യാമറകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ ആന്‍ഡ്രോയിഡ് പി യിലെ മള്‍ട്ടി ക്യാമറ സംവിധാനത്തിന് സാധിക്കും. ഫോട്ടോയോടൊപ്പം വിവിധ ലയറുകളായി തന്നെ ഈ ക്യാമറകള്‍ ശോഖരിക്കുന്ന വിവരങ്ങള്‍ ചേര്‍ക്കാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

സൈഡ് സ്ലൈഡര്‍

ഇതൊരു പുതിയ ഐറ്റമാണ്. നിലവില്‍ ഫോണിന്റ നോട്ടിഫിക്കേഷന്‍ പാനലിനോടപ്പം നല്‍കിയിരിക്കുന്ന വോളിയം സ്ലൈഡര്‍ അവിടെനിന്ന് മാറ്റി ഫോണിന്റ വലത് വശത്ത് ഉറപ്പിച്ചിരിക്കുകയാണ്. ഒറ്റ കൈ കെണ്ടുള്ള ഉപയോഗത്തെ സഹായിക്കുന്നതാണ് ഈ മാറ്റം.

സ്‌ക്രീന്‍ഷോട്ട് ബട്ടണ്‍

രണ്ടോ മൂന്നോ ബട്ടണിന്റ കോമ്പിനേഷനായിട്ടാണ് സ്‌ക്രീന്‍ ഷോട്ടിനായി ആന്‍ഡ്രോയിഡ് പിയില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ കുറച്ചധികം ബുദ്ധിമുട്ടുമെന്ന് സാരം.

മീറ്റോര്‍ഡ് വൈഫൈ

നമ്മളുടെ ഇപ്പോഴത്തെ ഫോണിന്‍ കണ്ടീഷനനുസരിച്ച് ഒന്ന് വൈഫൈയുമായി കണക്ട് ചെയ്താല്‍ എല്ലാം വരിവരിയായി ഡൗണ്‍ലോഡാകും എന്നാല്‍ ഇതില്‍ ആ സ്വഭാവമില്ല. മീറ്റോര്‍ഡ് വൈഫൈ കണക്ഷനായതുകെണ്ട് തന്നെ ഫോണില്‍ ഡാറ്റ ഉപയോഗിക്കുന്നത് പോലെ വേണ്ടത് മാത്രമായി തന്നെ ഇതില്‍ ഡൗണ്‍ലോഡാക്കാന്‍ സാധിക്കും.

We use cookies to give you the best possible experience. Learn more