| Saturday, 8th February 2014, 2:36 pm

ആന്‍ഡ്രിയക്ക് ലണ്ടന്‍ പയ്യനെ വേണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ പയ്യന്‍സിനിതാ ഒരു സന്തോഷവാര്‍ത്ത. തമിഴകത്തെ സുന്ദരി ആന്‍ഡ്രിയക്ക് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരനെ
കല്ല്യാണം കഴിക്കാനാണത്രേ താല്‍പ്പര്യം.

വിവാഹത്തിന് ശേഷം ലണ്ടനില്‍ സ്ഥിരതാമസമാക്കാനാണ് തനിക്കാഗ്രഹമെന്നും താരം വെളിപ്പെടുത്തിയിരിക്കുന്നു.

മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ലണ്ടന്‍ ബ്രിഡ്ജ് ആണ് ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രം.

എന്തായാലും ലണ്ടനില്‍ മതിമയങ്ങിയിരിക്കുന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യക്കാരായ ആരാധകരില്‍ നിരാശയുണ്ടാക്കിയിരിക്കുമെന്നുറപ്പാണ്.

ആന്‍ഡ്രിയയുടെ പ്രണയവുമായി ബന്ധപ്പെട്ട് ഏറെ ഗോസിപ്പുകളാണ് ഉയര്‍ന്നിരുന്നത്.

തമിഴിലെ കൊലവെറി കമ്പോസര്‍ അനിരുദ്ധുമായി പ്രണയത്തിലാണ് എന്ന വാര്‍ത്ത കെട്ടടങ്ങുന്നതിന് മുമ്പാണ് ഫഹദ് തങ്ങള്‍ പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നത്.

എന്നാല്‍ ആന്‍ഡ്രിയ അത് നിരസിക്കുകയും ചെയ്തിരുന്നു. എല്ലാത്തിനുമൊടുവില്‍ തന്റെ വിവാഹത്തെക്കുറിച്ച് ഇതാദ്യമായാണ് ആന്‍ഡ്രിയ വെളിപ്പെടുത്തിയരിക്കുന്നത്.

We use cookies to give you the best possible experience. Learn more