| Monday, 25th April 2022, 9:10 pm

നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനികളില്‍ അഭിനയിപ്പിച്ചിട്ടുണ്ട്: ആന്‍ഡ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. നല്ല കഥയും കഥാപാത്രങ്ങളുമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ താരം പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്.

നല്ല സിനിമകള്‍ നോക്കി ചെയ്യുന്നത് കൊണ്ടാണ് താന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്തതെന്നും ഒരു സ്ത്രീക്ക് നല്ല സിനിമകള്‍ കിട്ടുക എന്നത് ബുദ്ധിമുട്ടാണെന്നും ആന്‍ഡ്രിയ പറയുന്നു. സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആന്‍ഡ്രിയ ഫിലിം ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ പറ്റി പറഞ്ഞത്.

‘ആയിരത്തില്‍ ഒരുവന്‍ പോലെ നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നല്ല സിനിമകള്‍ നോക്കി ചെയ്തതുകൊണ്ടാണ് വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചത്. കാരണം നല്ല സിനിമകള്‍ എണ്ണത്തില്‍ കുറവാണ്. ഒരു സ്ത്രീക്ക് അത്രയും നല്ല സ്‌ക്രിപ്റ്റുകള്‍ ലഭിക്കാറില്ല.

വര്‍ഷത്തില്‍ അഞ്ച് സിനിമയേലും ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും. എന്നാല്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂ,’ ആന്‍ഡ്രിയ പറഞ്ഞു.

‘മറ്റൊന്ന് നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും. അങ്ങനെയും സംഭവിക്കാറുണ്ട്. അതെല്ലാം നേരിട്ടാണ് ഇവിടെ വരെയെത്തിയത്. ഞാന്‍ മാത്രമല്ല, എന്നെ പോലെ നിരവധി പെണ്‍കുട്ടികളുണ്ട്.

പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ക്ക് നിരവധി ചോയ്‌സുകളുണ്ട്. ഇന്‍ഡസ്ട്രിയില്‍ എത്തുമ്പോള്‍ തന്നെ നല്ല സ്‌ക്രിപ്റ്റുകള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. 23 വയസുള്ള പെണ്‍കുട്ടികള്‍ക്ക് തുടക്കത്തില്‍ തന്നെ നായികാ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്.

എന്തായാലും ഇപ്പോഴത്തെ നിലയിലെത്തിച്ചേര്‍ന്നതില്‍ വളരെ സന്തോഷമുണ്ട്. ഇന്ന് പുതിയ കാര്യമായി കേള്‍ക്കുന്ന നായികാകേന്ദ്രീകൃതമായ സിനിമകള്‍ കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ സാധാരണമാകുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്,’ ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.

Content Highlight: Andrea jermiah talks about the discrimination women face in the film industry

We use cookies to give you the best possible experience. Learn more