| Sunday, 3rd July 2022, 12:41 pm

ഇനി മമ്മൂട്ടി സാറിനെ കാണുമ്പോൾ പറയും എനിക്കും കൂടെ ബിരിയാണി തരാൻ: ആൻഡ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ആൻഡ്രിയ. മലയാളം സിനിമ ഇൻഡസ്ട്രിയെക്കുറിച്ച് നടി പറയാറുള്ള കാര്യങ്ങൾ വൈറലാകാറുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച സിനിമാ രംഗമാണ് മലയാളം എന്നാണ് ആൻഡ്രിയ പറയാറുള്ളത്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടി. റോക്കട്രി റെഡ് കാർപെറ്റിൽ വെച്ച് ബിഹൈൻഡ് വുഡ്‌സ് ഐസിനോട് പ്രതികരിക്കുകയായിരുന്നു ആൻഡ്രിയ.

മമ്മൂട്ടിയും മോഹൻലാലും അഭിനയത്തിൽ മാജിക് കാണിക്കുന്നവരാണെന്നാണ് ആൻഡ്രിയ പറഞ്ഞത്. മാത്രവുമല്ല രണ്ടുപേർക്കുമൊപ്പം ഒന്നിച്ചഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങളെ കുറിച്ചും പറയുന്നുണ്ട്.

മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആൻഡ്രിയ. ‘അവർ രണ്ടുപേരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. മമ്മൂട്ടി സാർ സെറ്റിൽ അല്പം സീരിയസാണ്. എന്നാൽ മോഹൻലാൽ സാർ സെറ്റിൽ ജോളിയാണ്. അദ്ദേഹം സെറ്റിലേക്ക് നല്ല ഫുഡൊക്കെ കൊണ്ടുവരും. പ്രധാനമായും മീൻ. മമ്മൂട്ടി സാർ സെറ്റിലേക്ക് ബിരിയാണി കൊണ്ടുവരാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഇതുവരെ കൊണ്ട് തന്നിട്ടില്ല. ഇനി കാണുമ്പോൾ ഞാൻ ചോദിക്കാം എനിക്കും കൂടെ ബിരിയാണി തരാൻ.’

മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സാമ്യമെന്താണെന്ന ചോദ്യത്തിന് അവർ രണ്ടുപേരും സ്‌ക്രീനിൽ മാജിക് കാണിക്കും എന്നാണ് ആൻഡ്രിയ മറുപടി പറഞ്ഞത്. അവരെ രണ്ടുപേരെയും കാണാനും നല്ല ഭംഗിയുണ്ട്.

ഇതുകൂടാതെ മലയാളം സിനിമ ഇൻഡസ്ട്രിയെ കുറിച്ചും ആൻഡ്രിയ സംസാരിക്കുന്നുണ്ട്. ‘മലയാളം സിനിമകൾ എനിക്ക് നല്ല ഇഷ്ടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമ ഇൻഡസ്‌ട്രി മലയാളമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. നല്ല ആശയമുള്ള സിനിമകൾ ഇവിടെ നിർമിക്കപ്പെടുന്നുണ്ട്. മലയാളത്തിൽ കുറച്ച് പൈസ ഇൻവെസ്റ്റ് ചെയ്‌താൽ കുറെ പണം തിരിച്ചുകിട്ടും,’ ആൻഡ്രിയ പറഞ്ഞു.

Content Highlight: Andrea Jeremiah says that she will ask Mammootty to bring biriyani for her next time

We use cookies to give you the best possible experience. Learn more