ഇതാണ് എക്‌സാറ്റ് 'റസലിസം'; തകര്‍പ്പന്‍ നേട്ടത്തില്‍ വിന്‍ഡീസ് കരുത്ത്
Sports News
ഇതാണ് എക്‌സാറ്റ് 'റസലിസം'; തകര്‍പ്പന്‍ നേട്ടത്തില്‍ വിന്‍ഡീസ് കരുത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 9:33 am

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത 1 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സവ്‌നതമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സായിരുന്നു നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ആര്‍.സി.ബി 221 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 36 പന്തില്‍ നിന്ന് ഒരു സിക്സും 7 ഫോറും ഉള്‍പ്പെടെ 50 റണ്‍സ് താരം നേടുകയായിരുന്നു.

 

അയ്യര്‍ക്ക് പുറമേ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത് 14 പന്തില്‍ നിന്ന് 48 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഏഴ് ഫോറും മൂന്നു സിക്സും ഉള്‍പ്പെടെ 342.86 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സാള്‍ട്ട് ബാറ്റ് വീശിയത്. ആന്ദ്രെ റസല്‍ 20 പന്തില്‍ 27 റണ്‍സും നേടിയിരുന്നു.

കൊല്‍ക്കത്തക്ക് വേണ്ടി ആന്ദ്രെ റസല്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സുനില്‍ നരയ്ന്‍, ഹര്‍ഷിത് റാണ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്റ്റാര്‍ക്കിനും വരുണ്‍ ചക്രവര്‍ത്തിക്കും 1 വിക്കറ്റും നേടാന്‍ സാധിച്ചു.
മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് റസലാണ്, കളിയിലെ താരവും റസലായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് റസല്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരം എന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്.

15 തവണയാണ് റസല്‍ ഈ നേട്ടം സ്വന്തംമാക്കിയത്. 112 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.

ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരം, അവാര്‍ഡ്, ഇന്നിങ്‌സ്

 

ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരം, അവാര്‍ഡ്, ഇന്നിങ്‌സ്

ആന്ദ്രെ റസല്‍ – 15* – 101

സുപനില്‍ നരെയ്ന്‍ – 14 – 103

അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ 7 പന്തില്‍ 20 റണ്‍സ് നേടിയ കരണ്‍ ശര്‍മ ആര്‍.സി.ബിയെ വിജയത്തിന് തൊട്ടരികില്‍ എത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ 21 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് സിക്സറുകള്‍ പറത്തിയാണ് ശര്‍മ ടീമിന് പ്രതീക്ഷ നല്‍കിയത്.

പക്ഷേ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ സ്റ്റാര്‍ക്കിന് റിട്ടേണ്‍ ക്യാച്ച് കൊടുത്തു മടങ്ങുകയായിരുന്നു ശര്‍മ. പിന്നീട് വന്ന ലോക്കി ഫെര്‍ഗൂസന്‍ ഡബിള്‍സിന് ശ്രമിച്ചെങ്കിലും സാള്‍ട്ടിന്റെ സൂപ്പര്‍മാന്‍ സ്റ്റമ്പിങ്ങില്‍ ബംഗളൂരു തോല്‍വി സമ്മതിക്കുകയായിരുന്നു.

തുടക്കത്തില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയ ആര്‍.സി.ബി മധ്യ ഓവറുകളില്‍ നഷ്ടപ്പെട്ട് സമ്മര്‍ദത്തില്‍ ആവുകയായിരുന്നു. വില്‍ ജാക്സ് 32 പന്തില്‍ 55 റണ്‍സും രജത് പടിദാര്‍ 23 പന്തില്‍ 52 റണ്‍സും ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ 25 റണ്‍സ് നേടി ടീമിന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

 

Content Highlight: Andre Russell In Record Achievement