ഒറ്റ ഇന്നിങ്സ് മതി കരിയർ തന്നെ മാറിമറിയാൻ, റസ്സൽ കൊടുങ്കാറ്റിൽ തകർന്നത് ഇതിഹാസങ്ങളുടെ റെക്കോഡ്; ചരിത്രത്തിലെ ഏകാധിപതി
Cricket
ഒറ്റ ഇന്നിങ്സ് മതി കരിയർ തന്നെ മാറിമറിയാൻ, റസ്സൽ കൊടുങ്കാറ്റിൽ തകർന്നത് ഇതിഹാസങ്ങളുടെ റെക്കോഡ്; ചരിത്രത്തിലെ ഏകാധിപതി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th March 2024, 12:18 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാല് റണ്‍സിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു.

അവസാന ഓവര്‍ വരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തില്‍ ഹൈദരാബാദ് നാല് റണ്‍സകലെ പൊരുതിവീഴുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്ക്റ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ ആന്ദ്രേ റസ്സല്‍ തകര്‍പ്പന്‍ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 25 പന്തില്‍ ഏഴു സിക്‌സറും മൂന്ന് ഫോറും അടക്കം 64 റണ്‍സാണ് റസല്‍ നേടിയത്. 256 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു റസല്‍ ബാറ്റ് വീശിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കാന്‍ റസലിന് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സും ഒന്നിലധികം വിക്കറ്റുകളും നേടുന്ന താരമായി മാറാനാണ് റസലിന് സാധിച്ചത്. ഒമ്പത് മത്സരങ്ങളിലാണ് വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ 50+ റണ്‍സും 1+ വിക്കറ്റും നേടിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസും ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വാട്‌സണുമാണ്. ഇരു താരങ്ങളും എട്ട് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങില്‍ ഹെന്റിച്ച് ക്ലാസന്‍ 29 പന്തില്‍ 63 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. എട്ട് കൂറ്റന്‍ സിക്സുകളാണ് സൗത്ത് ആഫ്രിക്കന്‍ താരം അടിച്ചെടുത്തത്. എന്നാല്‍ അവസാനം ഓവറുകളില്‍ നാല് റണ്‍സകലെ ഹൈദരാബാദിന് വിജയം നഷ്ടമാവുകയായിരുന്നു.

Content Highlight: Andre Russell create a new record