| Monday, 9th December 2019, 10:17 pm

ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് മൂന്നാഴ്ചയ്ക്കുള്ളില്‍ വധശിക്ഷ; പുതിയ നിയമവുമായി ആന്ധ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പുതിയ നിയമം കൊണ്ടു വരാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഇത്തരം ആക്രമണകേസുകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ക്ക് ശിക്ഷ നടപ്പിലാക്കാനുള്ള ബില്ലാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോവുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രസ്തുത ബില്‍ പ്രകാരം ലൈംഗികാക്രമണ, കൊലപാതക കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകണം. ഡി.എന്‍.എ ടെസ്റ്റ് റിപ്പോര്‍ട്ടടക്കമുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ക്ക് വധ ശിക്ഷ ലഭിക്കും.

എന്നാല്‍ ബില്‍ നിയമ സഭയില്‍ അവതരിക്കപ്പെട്ടാലും ഇതിന്റെ നിയമ സാധുത നിലനല്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതതയില്ല. 21 ദിവസത്തിനകം കുറ്റം തെളിയിച്ച് ശിക്ഷ നടപ്പാക്കുന്നതെങ്ങനെയെന്ന ചോദ്യവുമുയരാനിടയുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ രൂപീകരിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ടാവും.

ഹൈദരാബാദ്, ഉന്നാവോ കേസുകളില്‍ രാജ്യത്താകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ആന്ധ്ര സര്‍ക്കാരിന്റെ നീക്കം.

We use cookies to give you the best possible experience. Learn more