| Wednesday, 17th October 2018, 11:08 am

പൊലീസ് സംരക്ഷണം നല്‍കിയില്ല; ആന്ധ്രാ സ്വദേശിനി കാനനപാതയില്‍ നിന്ന് തിരിച്ചിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പൊലീസിന്റെ അലംഭാവം മൂലം ശബരിമല സന്ദര്‍ശനത്തിനിടെ ആന്ധ്രാ സ്വദേശിനി പാതിവഴിയില്‍ നിന്ന് തിരിച്ചിറങ്ങി. സ്വാമി അയ്യപ്പന്‍ റോഡില്‍ കുറച്ചുദൂരം പോയതോടെ പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കിയില്ല. ഇതോടെ ഒരു വിഭാഗം വിശ്വാസികള്‍ ഇവരെ തടയുകയായിരുന്നു.

ആന്ധ്രാ സ്വദേശിനിയായ മാധവിയും കുടുംബവുമാണ് പരമ്പരാഗതപാതയില്‍ നിന്ന് തിരിച്ചിറങ്ങിയത്. നേരത്തെ ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ ഒരു സംഘമാളുകള്‍ തടഞ്ഞിരുന്നു.

ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞത്.

ALSO READ: ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ല; പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും ലിബി

പൊലീസ് കനത്ത സുരക്ഷയൊരുക്കിയെന്നാണ് അവകാശപ്പെട്ടിരുന്നത്.

ആരുടെയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഐ.ജി മനോജ് എബ്രഹാമും പറഞ്ഞു.

നേരത്തെ ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ “സേവ് ശബരിമല” എന്ന സംഘടനാപ്രവര്‍ത്തകര്‍ തടഞ്ഞത്.

ചിത്രം കടപ്പാട്- മനോരമ ന്യൂസ്

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more