| Thursday, 25th May 2017, 5:13 pm

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ലിംഗം ഛേദിക്കണം; ആഹ്വാനവുമയി ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയവാഡ: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മാതൃക സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ. കൂട്ടമാനഭംഗത്തിനിരയായി വിശാഖപട്ടണത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പെണ്‍കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ നന്നപനേനി രാജകുമാരി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ലിംഗം ഛേദിക്കണമെന്ന് പറഞ്ഞത്.


Also read താനിതുവരെ ബാഹുബലി 2 കണ്ടിട്ടില്ല; ദംഗലിനെയും ബാഹുബലിയെയും താരതമ്യം ചെയ്യേണ്ട: ആമിര്‍ ഖാന്‍


“സ്ത്രീകള്‍ കയ്യില്‍ കത്തിയും കരുതി നടക്കണം. നിങ്ങളെ ആരെങ്കിലും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ അവരുടെ ലിംഗം ഛേദിക്കണം” നന്നപനേനി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളെ സന്ദര്‍ശിച്ച ശേഷം വികാര നിര്‍ഭരയായിട്ടാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാണപ്പെട്ടത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറ കണ്ണുകളോടെയെത്തിയ അവര്‍ ചോദ്യങ്ങളോട് പൊട്ടിത്തെറിക്കുകയായിരുന്നു. “പെണ്‍കുട്ടികളോട് മൃഗീയമായാണ് പ്രതികള്‍ പെരുമാറിയത്. ഇത്തരക്കാര്‍ക്ക് കേരളത്തില്‍ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ചെയ്ത ശിക്ഷയാണ് നല്‍കേണ്ടത്” അവര്‍ പറഞ്ഞു.

കഴിഞ്ഞ 20നായിരുന്നു തജഗഞ്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികഴെ എട്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തിയത്. മഴപെയ്തപ്പോള്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കയറി നിന്ന പെണ്‍കുട്ടികളായിരുന്നു പീഡനത്തിരയായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു പീഡനം.


Dont miss ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി 


കേരളത്തിലെ പെണ്‍കുട്ടിയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ധീരമായ പ്രവൃത്തിയെന്നാണ് വിശേഷിപ്പിച്ചത് എന്ന് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതുതന്നെയാണ് താനും പറയുന്നതെന്നായിരുന്നു നന്നപനേനിയുടെ പ്രതികരണം.

“ഇത്തരം അനുഭവങ്ങളാണ് ഇന്ന് സ്ത്രീകള്‍ നേരിടുന്നത്. സ്ത്രീകള്‍ ജാഗ്രത പാലിക്കണം. പുറത്തുപോകുമ്പോള്‍ കത്തിയും കരുതുക. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കണം.” അവര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more