അമരാവതി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ആന്ധ്രപ്രദേശ്. അതുകൊണ്ട് തന്നെ അഴിമതിക്കെതിരെ വജ്രായുധം പ്രയോഗിക്കാനുള്ള ശ്രമത്തിലാണ് ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവധാനവുമായി ബന്ധപ്പെട്ട് ആരെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ അവലംബിച്ചത്.
Dont Miss കേരളത്തിലേത് ദേശീയപാതകള്‍ തന്നെ; ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ജി. സുധാകരന്‍
സംഗതി സിമ്പിളാണ്. കൈക്കൂലി കൊടുത്തുകഴിഞ്ഞു 1100 എന്ന നമ്പറില്‍ വിളിച്ചു കാര്യം പറയണം. ഒട്ടും വൈകില്ല, കൊടുത്ത കാശ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ നിങ്ങളുടെ വീട്ടിലെത്തി തിരിച്ചുതരും.
കര്‍ണൂല്‍ ജില്ലയില്‍ മാത്രം ഇങ്ങനെ 12 പേര്‍ വാങ്ങിയ കൈക്കൂലി തിരിച്ചുനല്‍കിയെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരു ദേശീയ സര്‍വേയില്‍ അഴിമതിയില്‍ രാജ്യത്തു രണ്ടാം സ്ഥാനം ആന്ധ്രയ്ക്കാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗവണ്‍മെന്റിന്റെ ഇത്തരമൊരു നടപടി.
സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം എന്തുകൊണ്ടും മികച്ചതാണെന്നും ഇനി കൈക്കൂലി വാങ്ങാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീര്‍ച്ചയായും മടിക്കുമെന്നും സര്‍ക്കാര്‍ ഉപദേശകന്‍ കൂടിയായ പി. പ്രഭാകര്‍ പറഞ്ഞു. ഇത്തരമൊരു സംരംഭം വിജയം കാണാന്‍ ജനങ്ങളുടെ സഹകരണം കൂടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ ആദ്യസ്ഥാനം കര്‍ണാടകയ്ക്കാണ്.