| Thursday, 21st November 2013, 6:15 am

ഹെലന്‍ ഇന്നെത്തും; ആന്ധ്രയില്‍ നാലു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം രൂപപ്പെട്ട കൊടുങ്കാറ്റായ ഹെലന്‍ ആന്ധ്രയിലേക്ക് അടുക്കുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളില്‍ നിന്ന് നാലു ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഹെലന്‍ ഇന്നു വൈകുന്നേരം ശ്രീഹരിക്കോട്ടയ്ക്കും ഓംഗോളിനും മധ്യേ കരയിലേക്കു കയറുമ്പോള്‍ ചെന്നൈ- ആന്ധ്ര തീരങ്ങളാണ് ആശങ്കയിലാകുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഏതാനും ദിവസം മുമ്പ്  രൂപമെടുത്ത ന്യൂനമര്‍ദം ഇന്നലെ രാവിലെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്.

ഇന്നു വൈകുന്നേരം ആറുമണിക്ക്  120 കിലോമീറ്റര്‍ ശക്തിയായ കാറ്റിന്റെ അകടമ്പടിയോടെ ഹെലന്‍ ആന്ധ തീരത്തെത്തും.

ചെന്നൈയില്‍ നിന്നു 100 കിലോമീറ്റര്‍ വടക്കായി ആന്ധ്ര തീരത്തെ ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയും ചുഴലിക്കാറ്റ് ഭീഷണിയുടെ നിഴലിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more