| Monday, 4th April 2022, 3:31 pm

ആന്ധ്രാപ്രദേശിന് പുതിയ മാപ്പ്; ഇനി 26 ജില്ലകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: ആന്ധ്രാപ്രദേശിന് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് മാപ്പ്. 13 പുതിയ ജില്ലകള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ മാപ്പ്. ഇതോടെ ജില്ലകളുടെ എണ്ണം 26 ആയി.

മുഖ്യമന്ത്രി വൈ.എസ്.ആര്‍ ജഗന്‍ മോഹന്‍ റെഡ്ഡിയാണ് മാപ്പ് ലോഞ്ച് ചെയ്തത്.
എല്ലാ പ്രദേശങ്ങളുടേയും വികേന്ദ്രീകൃത വികസനത്തിലേക്കുള്ള ചുവടുവെപ്പാണ് കൂടുതല്‍ ജില്ലകള്‍ രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ മുന്‍ഗണനകളില്‍ ഒന്നാണ് സര്‍ക്കാരിന്റെ വികേന്ദ്രീകരണമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പ്രഖ്യാപിച്ചിരുന്നു.

25 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോന്നും ഒരോ ജില്ലയാക്കുമെന്ന് 2019 ലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് പറഞ്ഞിരുന്നു.

ഞായറാഴ്ച വൈകുന്നേരം പുതിയ ജില്ലകള്‍ക്കായുള്ള ഔപചാരിക വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ പുനഃസംഘടിപ്പിക്കുകയും പുതുതായി രൂപീകരിച്ച ജില്ലകളിലേക്ക് കളക്ടര്‍മാരെയും പൊലീസ് സൂപ്രണ്ടുമാരെയും നിയമിക്കുകയും ചെയ്തു.

Content Highlights: Andhra Pradesh Gets A New Map, Doubles Districts To 26

We use cookies to give you the best possible experience. Learn more