| Thursday, 29th August 2019, 9:35 pm

സാനിയ മിര്‍സയെ പി.ടി ഉഷയാക്കി ദേശീയ കായികദിനാഘോഷത്തിന്റെ പോസ്റ്റര്‍; ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ട്രോള്‍ മഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശാഖപട്ടണം: ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി പതിച്ച പോസ്റ്ററില്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ചിത്രത്തിന് താഴെ അത്‌ലറ്റ് പി.ടി ഉഷയുടെ പേര് പ്രത്യക്ഷപ്പെട്ടത് വിവാദമായി. വിശാഖപട്ടണത്തിലാണ് സംഭവം. പോസ്റ്ററിലെ തെറ്റ് ചൂണ്ടികാട്ടി കൊണ്ട് സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ക്ക് ‘ഥടഞ ഗൃലലറമ ജൃീമേമെവമസമഹൗ’ എന്ന പേരില്‍ ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അതിന്റെ പരിപാടികള്‍ നടത്തുവാനും തീരുമാനിച്ചിരുന്നു.

അതിന്റെ ഭാഗമായി ജഗന്‍മോഹന്‍ റെഡ്ഡിയുടേയും സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി മുത്തംസെട്ടി ശ്രീനിവാസ് റാവുവിന്റേയും കായികതാരങ്ങളുടേയും ചിത്രങ്ങള്‍ അടങ്ങുന്ന പോസ്റ്ററുകളും പതിച്ചിരുന്നു.

അതില്‍ ‘ടെന്നീസ്’ എന്ന വിഭാഗത്തില്‍ സാനിയ മിര്‍സയുടെ ചിത്രത്തിനുതാഴെ
പി.ടി. ഉഷ, ‘പത്മഭൂഷന്‍, പത്മശ്രീ, അര്‍ജ്ജുന അവാര്‍ഡ്’ എന്നാണ് പേര് അച്ചടിച്ചിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ നിരവധി സംഘടനകളും വ്യക്തികളും ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. പിന്നാലെ പോസ്റ്റര്‍ നീക്കം ചെയ്തു. സാനിയ മിര്‍സയെ കൂടാതെ കായിക താരങ്ങളായ പി.വി സിന്ധു, ധ്യാന്‍ ചന്ദ് തുടങ്ങിയവരുടേയും പോസ്റ്ററുകള്‍ പതിച്ചിരുന്നു.

We use cookies to give you the best possible experience. Learn more