ന്യൂദല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു പങ്കെടുക്കുമെന്ന് സൂചന. ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു മറ്റു ടി.ഡി.പി മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കുമാരസ്വാമി വ്യക്തിപരമായി ചന്ദ്രബാബു നായിഡുവിനെ ക്ഷണിച്ചതിനാല്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന് മുഴുവന്‍ ടി.ഡി.പി മന്ത്രിമാരും അഭിപ്രായപ്പെട്ടു.
Also Read: വയറ്റില്‍ 106 കൊക്കൈന്‍ കാപ്‌സ്യൂളുകളുമായി യുവതി അറസ്റ്റില്‍
കുമാരസ്വാമിയുടെ പിതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്. ഡി ദേവഗൗഡയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് ടി.ഡി.പി മന്ത്രിമാര്‍ നിരീക്ഷിച്ചു.
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. തിങ്കളാഴ്ച്ച രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് സത്യപ്രതിജ്ഞ മാറ്റിവച്ചിരിക്കുന്നത്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം.കെ സ്റ്റാലിന്‍, മായാവതി, മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരേും കുമാരസ്വാമി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.
Watch doolnews: