ഹൈദരാബാദ്: അപൂര്‍വ രക്ത രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയില്‍ നിന്നിറങ്ങിയതിന് പിന്നാലെ മകന്‍ മരിച്ചു. കോടതിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയില്‍ വെച്ചാണ് ഒമ്പത് വയസുകാരനായ ഹര്‍ഷവര്‍ധന്‍ ദയവധത്തിന് കാത്തുനില്‍ക്കാതെ മരിച്ചത്.
അപൂര്‍വ രോഗവുമായി ജനിച്ച ഹര്‍ഷവര്‍ധന്‍ നാലുവര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നുവെന്ന് അമ്മ അരുണ പറയുന്നു. പൂങ്കനൂരിലെ കോടതിയില്‍ അരുണ ദയാവധത്തിന് അനുമതി തേടി ഹരജി ഫയല്‍ ചെയ്തിരുന്നു.
ഇതിന് ശേഷം മടങ്ങവെയാണ് ഹര്‍ഷവര്‍ധന്‍ മരിച്ചത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഹര്‍ഷവര്‍ധന് നാലു വയസ്സായിരുന്നപ്പോഴാണ് രോഗത്തെക്കുറിച്ചറിഞ്ഞത്.
ആകെയുള്ള സമ്പാദ്യമെല്ലാം ചെലവാക്കി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായവും തേടിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Andhra Boy With Rare Disease Dies Hours After Mother’s Mercy Killing Plea