അന്ധാദൂന്‍ തമിഴിലേക്ക്; സിമ്രാന്‍, പ്രശാന്ത്, കാര്‍ത്തിക് പ്രധാനവേഷത്തില്‍
D Movies
അന്ധാദൂന്‍ തമിഴിലേക്ക്; സിമ്രാന്‍, പ്രശാന്ത്, കാര്‍ത്തിക് പ്രധാനവേഷത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 5:34 pm

മുംബൈ: പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടീ സ്വീകരിച്ച ബോളിവുഡ് ചിത്രം അന്ധാദൂന്‍ തമിഴിലേക്ക് റിമേക്ക് ചെയ്യുന്നു. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാദൂന്റെ തമിഴ് റീമേക്ക് ജെ.ജെ ഫ്രെഡ്‌റികാണ് സംവിധാനം ചെയ്യുന്നത്.

സിമ്രാന്‍, പ്രശാന്ത്, കാര്‍ത്തിക് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ സംഗീതം നല്‍കുന്നു. ചിത്രം 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

ആയുഷ്മാന്‍ ഖുരാന, തബു, രാധിക ആപ്തേ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു അന്ധാദൂന്‍. ബോക്സോഫീസില്‍ 460 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.

നേരത്തെ അതേ ചിത്രം മലയാളത്തിലേക്ക് റിമേക്കിനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ.ചന്ദ്രനാണ് അന്ധാദൂന്റെ മലയാളം റിമേക്ക് ഒരുക്കുന്നത്.

മലയാളത്തിലൊരുങ്ങുന്ന അന്ധാദൂനില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നത് പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, അഹാന കൃഷ്ണ എന്നിവരാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയനടന്‍ ശങ്കറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ശങ്കര്‍ വീണ്ടും അഭിനയരംഗത്തേക്കെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ തിരുവനന്തപുരത്ത് താനുബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസില്‍ അഭിനയിച്ച് വരികയാണ് പൃഥ്വി. ഡിസംബര്‍ രണ്ടോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. അതിന് ശേഷം ഡിസംബര്‍ ഏഴുമുതല്‍ ഈരാറ്റുപേട്ടയില്‍ തുടങ്ങുന്ന കുരുതി എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചുതുടങ്ങും. മുരളി ഗോപിയും റോഷന്‍ മാത്യൂവും ആണ് കുരുതിയിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

അതിനുശേഷം ജനുവരി ഇരുപത്തിനാലോടെ രവി കെ.ചന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Andhadhun Tamil Remake