|

ആന്‍ഡി മറെ വിരമിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രിട്ടീഷ് താരം ആന്‍ഡി മറെ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ പറഞ്ഞു.

ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.

മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം ജേതാവായിട്ടുള്ള താരമാണ്.

ALSO READ: ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ ആല്‍ബി മോര്‍ക്കല്‍ വിരമിച്ചു

മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് മറെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിംബിള്‍ഡന്‍ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പക്ഷേ അത്രയുംനാള്‍ കളിക്കാനാകില്ലന്നും മറെ പറഞ്ഞു.

നിലവില്‍ 240-ാം സ്ഥാനത്താണ് മറെ. റോജര്‍ ഫെഡററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്‍ഡസ്ലാം കിരീടവും രണ്ട് ഒളിംപിക്‌സ് സ്വര്‍ണമെഡലും മറെ സ്വന്തമാക്കി.

2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്‌സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറയെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.

WATCH THIS VIDEO:

Latest Stories