| Tuesday, 25th April 2023, 8:44 am

ടൊവിനോയുടെ അമ്മയായിട്ട് അഭിനയിക്കാന്‍ പറ്റില്ല, നായികയാക്കണമെന്ന് ഞാന്‍ പറഞ്ഞു: രേഖ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങളായി മാധ്യമരംഗത്ത് നിലനില്‍ക്കുന്നയാളാണ് രേഖ മേനോന്‍. തന്നെ പല സിനിമയിലേക്കും അഭിനയിക്കാന്‍ വിളിച്ചിരുന്നു എന്നുപറയുകയാണ് രേഖ. എന്നാല്‍ തനിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയാണ് സിനിമയെന്നും അതുകൊണ്ടാണ് അവസരം കിട്ടിയിട്ടും പോകാതിരുന്നതെന്നും അവര്‍ പറഞ്ഞു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ സിനിമയിലേക്ക് ടൊവിനോയുടെ അമ്മയായി അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ ടൊവിനോയുടെ നായികയാക്കിയാല്‍ വരാമെന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘സിനിമ എന്നൊരു മാധ്യമം എനിക്കൊട്ടും പരിചയമില്ല. അതുകൊണ്ട് തന്നെ ഞാനത് ചെയ്ത് കഴിഞ്ഞാല്‍ മഹാ പ്രശ്നമാകും. അതുകൊണ്ടാണ് ഞാന്‍ അഭിനയിക്കാന്‍ പോകാത്തത്. എന്നാല്‍ ചില സമയത്ത് ഇങ്ങനത്തെ റോള്‍ കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ അത് സംവിധായകര്‍ക്ക് കൂടി തോന്നണമല്ലോ.

ഗോദ സിനിമയില്‍ ടൊവിനോയുടെ അമ്മയായിട്ട് അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു. ടൊവിനോയുടെ അമ്മയായിട്ട് അഭിനയിക്കാന്‍ പറ്റില്ലാ, നായികയാക്കണമെന്ന് ഞാന്‍ പറഞ്ഞു(ചിരി). പിന്നെ വേറൊരു സിനിമയില്‍ ജേണലിസ്റ്റിന്റെ റോളിലേക്കും വേറൊന്നില്‍ പ്രിന്‍സിപ്പാളിന്റെ റോളിലേക്കും എന്നെ വിളിച്ചിരുന്നു. പക്ഷെ ഞാന്‍ വേണ്ടായെന്ന് പറഞ്ഞു.

പിന്നെ വേറൊരു സിനിമയില്‍ ഒരു സീരിയസ് റോള്‍ ചെയ്യാനാണ് എന്നെ വിളിച്ചത്. അതും ചെയ്യാന്‍ എനിക്ക് പറ്റില്ലായിരുന്നു. ഒരു സീരിയസ് റോള്‍ എന്നൊക്കെ പറയുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന അഭിനേതാവ് കുറച്ച് സ്റ്റാന്റേടുള്ള ആളായിരിക്കും. അവിടെ എങ്ങാനും നമ്മള്‍ തെന്നിപോയാല്‍ ഞാന്‍ തീര്‍ന്നു,’ രേഖ മേനോന്‍ പറഞ്ഞു.

content highlight: anchor rekha menon about tovino thomas

Latest Stories

We use cookies to give you the best possible experience. Learn more