പ്രണയദിനത്തില്‍ മനസിലേക്ക് ആദ്യമെത്തുക കഴിഞ്ഞുപോയ തന്റെ പ്രണയങ്ങളാണെന്ന് രഞ്ജിനി ഹരിദാസ്. എല്ലാവരും ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന വികാരമണ് പ്രണയമെന്നും പ്രണയം വളരെ സിമ്പിളാണെന്നും രഞ്ജിനി പറഞ്ഞു.
എന്ത് കിട്ടിയാലും കോംപ്ലിക്കേറ്റഡാക്കുക എന്ന മനുഷ്യന്റെ സ്വഭാവം കൊണ്ടാണ് പ്രണയം ബുദ്ധിമുട്ടുള്ളതായി തോന്നുന്നതെന്നും ഒന്നും പ്രതീക്ഷിക്കാതെ പ്രണയിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നും രഞ്ജിനി പറഞ്ഞു. എന്നാല്‍ കൊടുക്കുന്നത് ഇരട്ടിയായി കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുകയെന്നും അതാണ് കുഴപ്പമെന്നും രഞ്ജിനി പറഞ്ഞു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പ്രണയദിനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് കടന്നുവരുന്നത് എന്റെ കഴിഞ്ഞ് പോയ പ്രണയങ്ങളാണ്. പ്രണയമെന്ന് പറയുന്നത് വളരെ നല്ലൊരു ഇമോഷനാണ്. എല്ലാവരും ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വികാരമാണ് പ്രണയം.
ഒരു രീതിയില്‍ നോക്കുകയാണെങ്കില്‍ പ്രണയം ഭയങ്കര സിമ്പിളാണ്. ഒരാള്‍ മറ്റൊരാളെ പ്രണയിക്കുന്നു. അത് വളരെ ഓണസ്റ്റായിട്ട് ചെയ്യുക. പക്ഷെ അത് ചെയ്ത് ഫലിപ്പിക്കാനുള്ള ബുദ്ധിമുട്ട് ഭയങ്കരമാണ്.
മനുഷ്യര്‍ക്ക് ഒരു സ്വഭാവമുണ്ട്. അതായത് എന്ത് കിട്ടിയാലും കോംപ്ലിക്കേറ്റഡാക്കുകയെന്നതാണ് അത്. അതിന്റെ കൂടെ പ്രണയവും കോംപ്ലിക്കേറ്റഡാക്കി. ലവ് എന്നതില്‍ പ്രതീക്ഷയെന്ന് പറയുന്നത് ഇല്ല. നമ്മള്‍ പ്രണയം കൊടുക്കണം പക്ഷെ തിരിച്ച് ഒന്നും പ്രതീക്ഷിക്കരുതെന്നാണ് പറയുക. അങ്ങനെ പോയാല്‍ കുഴപ്പമില്ല.
പക്ഷെ നമ്മള്‍ കൊടുക്കുമ്പോള്‍ എന്തെങ്കിലും തിരിച്ച് കിട്ടണമെന്ന് പ്രതീക്ഷിക്കും. എന്തെങ്കിലും മാത്രം പോര. തുല്യമായിട്ട് കിട്ടണം അല്ലെങ്കില്‍ നമ്മള്‍ കൊടുക്കുന്നതില്‍ കൂടുതല്‍ കിട്ടണം. അതാണ് കുഴപ്പം,” രഞ്ജിനി പറഞ്ഞു.
content highlight: anchor ranjini haridas about love