| Monday, 30th September 2019, 3:07 pm

മിഥുന്‍ രമേശ് നായകനാവുന്നു; 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ചിത്രീകരണം പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുബായ്: അഭിനേതാവായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അവതാരകനായുമെല്ലാം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് മിഥുന്‍ രമേശ്. ഇപ്പോളിത മിഥുന്‍ നായകനാവുന്നു.

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ശിക്കാരി ശംഭു സിനിമയുടെ എഴുത്തുകാരില്‍ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലാണ് മിഥുന്‍ രമേശ് നായകവേഷത്തിലെത്തുന്നത്.

ഗോള്‍ഡന്‍ എസ് പിക്ച്ചറിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ് ശ്യാംകുമാര്‍ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ്.

ഹോളിവുഡ് സിനിമയില്‍ പ്രധാന താരമായി അഭിനയിച്ച സൂപ്പര്‍ ഡോഗ് ആദ്യമായി ഒരു ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമക്കുണ്ട്.

കുട്ടികള്‍ക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്. ദിവ്യ പിള്ളയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്

സംഗീതം എം.ജയചന്ദ്രന്‍. ഛായാഗ്രഹണം-അനില്‍ ഈശ്വര്‍. ചിത്രം നവംബറില്‍ തീയേറ്ററുകളില്‍ എത്തും

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more