| Thursday, 6th April 2017, 3:01 pm

ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകനോട് ഹിന്ദി സംസാരിക്കണമെന്ന് വി.എച്ച്.പി നേതാവ്; പറ്റില്ലെങ്കില്‍ ഇറങ്ങി പോകാന്‍ ആക്രോശിച്ച് അവതാരകന്‍, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈ: ദേശീയ രാഷ്ട്രീയം ഇന്നു ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിലൊന്ന അറവുശാലകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനവും ബീഫ് വിഷയവുമാണ്. ചാനല്‍ ചര്‍ച്ചകളിലെ ഹോട്ട് ടോപ്പിക്കുമാണിത്. അത്തരത്തിലൊരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകനും ചര്‍ച്ചയ്‌ക്കെത്തിയ തീവ്രഹിന്ദുത്വവാദിയും തമ്മിലുള്ള വാക്ക് പോരാണ് ഇന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

വിഷയത്തില്‍ ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ച അവതരാകനും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ഹിന്ദുത്വവാദിയും വാക്കുകളാല്‍ ഏറ്റുമുട്ടുന്നതിലാണ് അത് അവസാനിച്ചത്. ചര്‍ച്ചയ്ക്കെത്തിയ വി.എച്ച്.പി വക്താവിനോട് പരിപാടിയില്‍ നിന്നും ഇറങ്ങിപോകാന്‍ അവതാരകന്‍ ആവശ്യപ്പെടുന്നത് വരെയെത്തി കാര്യങ്ങള്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

സാക്ക ജേക്കബ് ആയിരുന്നു പ്രൈം ടൈം ചര്‍ച്ചയുടെ അവതാരകന്‍. ബീഫ് വില്‍ക്കുന്നുവെന്ന് ആരോപിച്ച് കോഴിയിറച്ചി വിറ്റയാളുടെ കട പൊലീസ് അടച്ചുപൂട്ടിച്ചതിനെ കുറിച്ച് അവതാരകന്‍ ചോദിച്ചിടത്ത് നിന്നാണ് വാഗ്വാദത്തിന്റെ തുടക്കം.


Also Read: പശു സംരക്ഷണം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍; വീഡിയോ


“കടയില്‍ പരിശോധന നടത്താന്‍ എന്തുകൊണ്ട് ഫുഡ് ഇന്‍സ്പെക്ടറെ വിട്ടില്ല?ഇത് ബനാന റിപ്ലബിക്ക് ആണോ?”എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് വി.എച്ച്.പി നേതാവ് വിജയ് ശങ്കര്‍ തീവാരിയുടെ മറുപടി ഒരു കള്ളനും താന്‍ കള്ളനാണെന്ന് സമ്മതിക്കില്ല. എന്താണ് സത്യമെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. അന്വേഷണം നടക്കട്ടെ. എന്നായിരുന്നു. അന്വേഷണം നടക്കും മുമ്പ് കടയുടമ കുറ്റക്കാരനാണെന്ന് നിങ്ങള്‍ തീര്‍ച്ചപ്പെടുത്തിയോ? എന്നായി അവതാരകന്റെ മറുചോദ്യം. സാക്കയുടെ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത് ഹം ഹിന്ദു വക്താവ് അജയ് ഗൗതം ആയിരുന്നു. “അയാള്‍ കുറ്റക്കാരനാണെന്ന് സംശയിക്കുന്ന ആളാണ്”. എന്നായിരുന്നു മറുപടി.

കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ നിയമത്തിന്റെ കണ്ണില്‍ നിരപരാധികളാണെന്ന് സാക്ക തിരിച്ചടിച്ചപ്പോള്‍ അവതാരകന്‍ ഹിന്ദിയില്‍ സംസാരിക്കണമെന്നായി വിഎച്ച്പി വക്താവ്. എന്നാല്‍ അതൊന്നും വകവെക്കാതെ സാക്ക തുടര്‍ന്നു. “കുറ്റക്കാരനെന്ന് തെളിയും വരെ ഒരാള്‍ കുറ്റവാളിയല്ല. എന്നെ നിയമം പഠിപ്പിക്കരുത്. നിയമം അറിയില്ലെങ്കില്‍ എന്നെ നിയമം പഠിപ്പിക്കരുത്”. എന്ത് അസംബന്ധമാണിതെന്ന് പറഞ്ഞ് വിഎച്ച്പി വക്താവ് ഷോയില്‍ നിന്നും ഇറങ്ങിപോകാന്‍ ഒരുങ്ങുന്നതാണ് പിന്നീട് കണ്ടത്.


Don”t Miss: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസ് കാര്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായി; വീട്ടില്‍ രണ്ട് തവണ തിരഞ്ഞെത്തിയെന്ന് മൊഴി


ക്ഷുഭിതനായ സാക്ക ജേക്കബ് വി.എച്ച.്പി നേതാവിനോട് പരിപാടിയില്‍ നിന്നും ഇറങ്ങിപോകാന്‍ ആക്രോശിച്ചു. നിയമം അറിയാത്ത ആളുകളെ ഈ ചര്‍ച്ചയില്‍ വേണ്ടെന്നും ക്ഷോഭത്തോടെ അവതാരകന്‍ പറയുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more