മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ് ടെലിവിഷന്‍ അവതാരകരായ അപര്‍ണ തോമസും ജീവയും. തന്നെക്കുറിച്ച് ആളുകള്‍ ഇടുന്ന മോശം കമന്റുകളെക്കുറിച്ച് പറയുകയാണ് അപര്‍ണ.
വര്‍ക്ക് ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ ജീവക്ക് നട്ടെല്ല് ഇല്ലാത്തത് കൊണ്ടാണ് ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ താന്‍ ധരിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്യുന്നതെന്നുമാണ് അപര്‍ണ പറഞ്ഞത്.
ജീവക്ക് ഇതൊന്നും ഇഷ്ടമല്ലെന്നും തന്നെ പേടിച്ചിട്ടാണ് ഇത്തരം വസ്ത്രരീതി പാടില്ലെന്ന് ജീവ പറയാത്തെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നതെന്നും ഇത്തരം കമന്റുകള്‍ അനാവശ്യമാണെന്നും അപര്‍ണ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”റൂമര്‍ അല്ല എനിക്ക് വളരെ മോശമായിട്ട് തോന്നിയ ഒരു കമന്റ് ഉണ്ട്. ഞാന്‍ ജീവയുടെ ഭാര്യയാണ്. എന്റെതായ വര്‍ക്ക് ചെയ്ത് ജീവിക്കുന്ന ഒരാളാണ്. പക്ഷെ പറഞ്ഞു വരുമ്പോഴേക്ക് ആളുകള്‍ പറയും ജീവ എന്നെ പേടിച്ച് ജീവിക്കുകയാണെന്ന്.
ജീവക്ക് നട്ടെല്ല് ഇല്ലാത്തത് കൊണ്ടാണ് അപര്‍ണ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. ഭാര്യയെ പേടിച്ച് ജീവ ഇരിക്കുന്നത് കൊണ്ട് ഭാര്യ തോന്നിവാസങ്ങള്‍ കാണിച്ച് ജീവിക്കുകയാണെന്ന് പോലും പറയുന്നുണ്ട്. അവള്‍ ബിക്കിനി ഇടുന്നു. മോശം ഡ്രസ് ഇടുന്നു. എന്നൊക്കെയുള്ള കമന്റാണ് കാണുക.
ഇതൊന്നുമല്ലാതെ വേറെയും ഉണ്ട്. ജീവ ഒരാണല്ലേ, ഭാര്യയെ കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തിക്കൂടെ എന്നൊക്കെ കമന്റ് ചെയ്യും. ഇതൊന്നും റൂമര്‍ അല്ല. ഇത്തരം കമന്റുകളൊക്കെ അനാവശ്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ജീവയെ ഞാന്‍ കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തുന്നത് കൊണ്ടാണ് ജീവ നോ പറയാത്തതെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ജീവക്ക് എന്നെ പേടിയായത് കൊണ്ട് തോന്നിവാസത്തിന് ജീവിക്കുന്ന ഒരാളാണ് ഞാനെന്നാണ് ഇത്തരക്കാര്‍ കമന്റ് ചെയ്യുന്നത്. ഇതൊക്കെ ഭയങ്കര ബുള്‍ഷിറ്റാണ്,” അപര്‍ണ പറഞ്ഞു.
content highlight: Anchor aparna thomas about social media comments