| Thursday, 24th August 2023, 11:06 pm

എന്തൊക്കെയായിരുന്നു! അവസാനം എംബാപ്പെ 'തെങ്ങില്‍' തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് സമ്മര്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി. ടീം മാനേജര്‍ കാര്‍ലോ അന്‍സലോട്ടിയാണ് ഇക്കാര്യം ഉറപ്പിച്ചത്. ഇതോടെ പി.എസ്.ജിയില്‍ നിന്നും എംബാപ്പെയെ റയലിലെത്തിക്കാനുള്ള ശ്രമവും നിന്നു.

തന്റെ സ്‌ക്വാഡ് പൂര്‍ണമായെന്നും ഇനി കൂടുതല്‍ സൈനിങ് ഇല്ലെന്നും അന്‍സലോട്ടി വ്യക്തമാക്കി. പ്രമുഖ ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനയോണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ 100 ശതമാനം ഉറപ്പ് ഇനി പുതിയ കരാറുകളൊന്നുമുണ്ടാകില്ല. എല്ലാം കഴിഞ്ഞു, ടീം പൂര്‍ണമായി,’ അന്‍സലോട്ടിയെ ഉദ്ദരിച്ച് റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

റയല്‍ കരാര്‍ നിര്‍ത്തിയെന്ന് റൊമാനോയും വിശ്വസിക്കുന്നു. എന്നാല്‍ നല്ല താരങ്ങളെ ടീമിലെത്തിക്കാനുള്ള അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും റയല്‍ അത് മുതലാക്കുമെന്ന് റൊമാനോ പറയുന്നു.

‘ അന്‍സലോട്ടി മാത്രമല്ല, റയലുമായി അടുത്ത് നില്‍ക്കുന്ന ചില സോഴ്‌സുകള്‍ പറഞ്ഞത് വെച്ച് റയല്‍ അവരുടെ ടീം ക്ലോസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിന്റെ കാര്യമാണ് ഒന്നും പറയാന്‍ സാധിക്കില്ല. രണ്ട് വര്‍ഷം മുമ്പ് റയല്‍ ഇതുപോലെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ട്രാന്‍സ്ഫര്‍ അവസാനിക്കുന്ന്അവസാന മണിക്കൂറുകളില്‍ അവര്‍ കമവിംഗയെ ടീമിലെത്തിച്ചു,’ റൊമാനോ പറഞ്ഞു.

ജൂഡ് ബെല്ലിങ്ഹാമിനെയും, അര്‍ഡ ഗൂളറിനെയും ഗാര്‍സിയെയും റയല്‍ ടീമിലെത്തിച്ചുട്ടുണ്ട്. ചെല്‍സിയില്‍ നിന്നും കെപ്പയെ ലോണിലും റയല്‍ ടീമിലെത്തിച്ചു.

കഴിഞ്ഞ ഒരുപാട് വര്‍ഷമായി റയലില്‍ എത്താന്‍ കൊതിക്കുന്ന താരമാണ് എംബാപ്പെ എന്നാല്‍ താരത്തിന് അവിടെ എത്താനുള്ള ഭാഗ്യമില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlight: Ancelotti Says There will be No More Transfer In Real Madrid

We use cookies to give you the best possible experience. Learn more