| Friday, 25th December 2015, 1:33 pm

അറബ് നാഷണല്‍ ബാങ്ക് സൗദിയിലെ ഏറ്റവും മികച്ച ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും മികച്ച ബാങ്കായി അറബ് നാഷണല്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015ലെ ഗ്ലോബല്‍ ബാങ്കിങ് ആന്റ് ഫിനാന്‍സ് റിവ്യൂ പുരസ്‌കാരമാണ് എ.എന്‍.ബി നേടിയിരിക്കുന്നത്.

റീട്ടെയ്ല്‍ ബാങ്കിങ് പെര്‍ഫോമെന്‍സിനൊപ്പം ഉപഭോക്താക്കള്‍ക്കു നല്‍കുന്ന മികച്ച സേവനങ്ങളും ഉല്പന്നങ്ങളും പരിഗണിച്ചാണ് എ.എന്‍.ബിക്ക് പുരസ്‌കാരം നല്‍കുന്നത്.

ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എ.എന്‍.ബി യുടെ ഡെപ്യൂട്ടി സി.ഇ.ഒ ഒബൈദ് എ. അല്‍റഷീദ് വ്യക്തമാക്കി. ഉപഭോത്ക്കാളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് എ.എന്‍.ബി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more