00:00 | 00:00
അമല്‍ ഡേവിസിന്റെ ഇരട്ടി ഡോസ്, ബ്രൊമാന്‍സില്‍ കൗണ്ടര്‍ കൊണ്ട് കൈയടി നേടുന്ന ഹരിഹരസുതൻ
നവ്‌നീത് എസ്.
2025 Feb 18, 11:07 am
2025 Feb 18, 11:07 am

കരിയറില്‍ സംഗീതിന് വലിയൊരു ബ്രേക്ക് നല്‍കിയത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേമലുവാണ്. നായകന്റെ സന്തതസഹചാരിയായ അമല്‍ ഡേവിസ് കേരളത്തിന് പുറത്ത് വലിയ ചര്‍ച്ചയായി. സാക്ഷാല്‍ രാജമൗലി പോലും സംഗീതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബ്രൊമാന്‍സിലും സ്ഥിതി വ്യത്യസ്തമല്ല. നായകന്മാരായ മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെക്കാള്‍ കൈയടി നേടിയത് സംഗീത് പ്രതാപാണ്. ഹരിഹരസുതന്‍ എന്ന എത്തിക്കല്‍ ഹാക്കറായാണ് സംഗീത് ബ്രൊമാന്‍സില്‍ വേഷമിട്ടത്. പേരിലെ വ്യത്യസ്തത കഥാപാത്രത്തിനും നല്‍കാന്‍ സംഗീതിന് സാധിച്ചിട്ടുണ്ട്.

Content Highlight: Anaylysis Of Performance Of Sangeeth Prathabh In Bromance Movie

 

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം